ന്യൂദല്‍ഹി: യൂബര്‍ ഇന്ത്യ കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. അടുത്തമാസം 17 വരെ തുടരാനാണ് ഉത്തരവ്. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, മേരു കാബുകളില്‍ നിന്ന് പ്രതികരണമാരായുന്നതിനിടെയാണ് കോടതിയുടെ നടപടി.
ജസ്റ്റിസുമാരായ ദീപക് മിശ്ര, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ടാക്‌സിക്കൂലി വിഷയത്തിലാണ് യൂബറിനെതിരെ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. മേരുവിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് സിംഗ്വിയാണ് ഹാജരായത്. സിസിഐ പരാതിയെക്കുറിച്ച് പുതുതായി അന്വേഷിക്കണമെന്നും നിര്‍ദേശമുണ്ട്.
















