Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നെറ്റും തെറ്റും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 04:56 pm IST
in Varadyam

അറിവിന്‍ തീരം നമ്മുടെ മുന്നില്‍ തുറന്നു വെയ്‌ക്കും നവലോകം

അറിയാതയ്യോ ആഴം കാണാ അഗാധ ഗര്‍ത്തങ്ങള്‍ തീര്‍ക്കും

മുറിവേറ്റാലും പഠിക്കയില്ലീ മൂഢതയേറും യുവലോകം

കറിവേപ്പില പോല്‍ തന്നെത്തന്നെ ചവച്ചു തുപ്പാനിടവെയ്‌ക്കും

‘ഇന്റര്‍നെറ്റും’, ‘ഇന്‍ട്രാനെറ്റും’, ‘ലാനും’, ‘വാനും’ ചേര്‍ത്തുലകം

തന്റേതാക്കിത്തീര്‍ത്തിവരെല്ലാം തമ്മില്‍ത്തമ്മില്‍ കാണാതെ

എന്റേതെന്നും, നിന്റേതെന്നും ഭേദം കല്‍പ്പിച്ചീടാതെ

തന്റെ മുന്‍പേ ഗമിച്ചീടുന്നൊരു ‘ഗോ’വിന്‍ പിന്‍പേ പോകുന്നു

ഓര്‍ക്കുന്നുണ്ടോ ‘ഓര്‍ക്കൂട്ടെ’ന്നൊരു കൂട്ടിലെ പല പല പെണ്‍കിളികള്‍

പേര്‍ത്തും വക്രതയേറിയൊരാസുരതാണ്ഡവമൊന്നില്‍ ബലിയായി

തീര്‍ത്തു മറന്നാ വാര്‍ത്തയിലൂറിയ തീരാവേദന തന്‍ കഥകള്‍

ആര്‍ക്കും വേണ്ടാ അപ്രിയ സത്യം കേട്ടുമറക്കാനെളുതല്ലോ

‘ഫേസു ബുക്കും, ‘വാട്ട്സ്സാപ്പും’, ട്വിറ്ററും, ഗൂഗിള്‍ പ്ലസും

‘ഈസി’യായി കയ്യിലെത്താന്‍ ‘സ്മാര്‍ട്ട്‌ഫോണി’ല്‍ വഴിയേറെ

ഫീസടയ്‌ക്കാം, ബില്ലുമടയ്‌ക്കാം, കാശില്ലെങ്കില്‍ ലോണ്‍ വാങ്ങാം

ഓസിനു കിട്ടും വീഡിയോകള്‍ ‘പാസ്സ്‌ടൈം’ പാഴാക്കാനായ്

‘സെല്‍ഫി’യെടുത്ത് സ്വന്തം ചിത്രം ‘സെല്‍ഫാ’യ് കണ്ടാനന്ദിച്ചീടാം

‘സെല്‍ഫിഷെ’ന്നാല്‍ ‘സ്വാര്‍ത്ഥത’യെന്നാണര്‍ത്ഥമതെന്നതുമറിയാതെ

‘സെല്‍ഫോണ്‍’ ‘സ്മാര്‍ട്ടാ’യപ്പോള്‍ ‘ഓവര്‍സ്മാര്‍ട്ടാ’യ് തീര്‍ന്നൊരു വിരുതന്മാര്‍

‘സെല്ലി’നകത്തായ് വിക്രിയ മറ്റൊരു ‘സെല്ലി’ല്‍ റെക്കോര്‍ഡായപ്പോള്‍

‘ചാറ്റിങ്ങ്’ ചെയ്തു തുടങ്ങും പല പല ചായക്കൂട്ടില്‍ ബന്ധങ്ങള്‍

‘ഡേറ്റിങ്ങി’ല്‍ ചെന്നെത്തുമ്പോളും ‘കാഷ്വല’തെന്നുര ചെയ്യുന്നു

‘ഡേറ്റുകള്‍’ തെറ്റിത്തെറ്റി നടക്കും നീറ്റമതുള്ളില്‍ നിറയുമ്പോള്‍

‘ചീറ്റിങ്ങാ’ണേ ‘ചാറ്റിങ്ങെ’ന്നന്നേറ്റു പറഞ്ഞു വിലപിക്കും

‘നെറ്റ’തിലല്ലേ പലരുടെ ലോകം നേരം തെറ്റിയ നേരത്തും

തെറ്റുകള്‍ പോലും കണ്ടറിയാനായ് ‘സെര്‍ച്ചുകള്‍’ ചെയ്‌തേ മതിയാകൂ

ഉറ്റവരോടും, ഉടയവരോടും ഉരിയാടാനായ് ‘ടൈമി’ല്ല

പറ്റിയ നേരം കിട്ടാനില്ല ‘എസ്എംഎസ്സൊ’ന്നയക്കുമോ?

അതിരില്ലാത്തൊരു സ്വാതന്ത്ര്യത്തിന്‍ മദിരാചഷകം നുകരുമ്പോള്‍ പതിരില്ലാത്തൊരു ചൊല്ലിനെയോര്‍ത്താല്‍ പദമല്‍പം പതിയെപ്പോകും

അതിഭോജനമമൃതാണെന്നാലും ആയതു വിഷമായ്‌ത്തീര്‍ന്നീടും

മതിയും കൊതിയും തീരാക്കഥകള്‍ മാനവ ജീവചരിത്രത്തില്‍

ചുരുങ്ങിടുന്നു നമ്മുടെ ലോകം ‘ടെക്‌നോളജി’യാല്‍ ദിനം ദിനം

കുരുങ്ങിടുന്നു ‘നെറ്റി’ലെ മായാവലയില്‍ നമ്മള്‍ നിരന്തരം

വരുന്ന കാലം എങ്ങിനെയാണെന്നറിഞ്ഞിടാനൊരു വഴിയെന്തോ?

കുരുന്നുകള്‍ക്കറിയാമോ തെറ്റും ശരിയും തമ്മിലെ വ്യത്യാസം!

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

India

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

Kerala

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പുതിയ വാര്‍ത്തകള്‍

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.