തിരുവനന്തപുരം: കേരളത്തില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കം അനന്തമായി നീളുന്നത് ദു:ഖകരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം.
ജനാധിപത്യത്തിന്റെ സംരക്ഷകരായ നിയമജ്ഞര്‍ തന്നെ ഇത് പരിഹരിക്കാന്‍ മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തരും അഭിഭാഷകരും നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമല്ല, സഹകരണമാണ് വേണ്ടത്.
നിയമവും മാധ്യമപ്രവര്‍ത്തനവും പൊതുപ്രവര്‍ത്തനം തന്നെയാണ്. കോടതികളില്‍ ന്യായമായ എന്തെങ്കിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പിന്നെയും മനസിലാക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: