തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ഇത്രയും നാള് നീണ്ടുനിന്നിട്ടും പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നില്ല.
വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തിലും പരിഹാരമുണ്ടായില്ല. അതിനാല്‍ അടിയന്തരമായി ഗവര്‍ണര്‍ ഇടപെടണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തുനല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: