കൊച്ചി: സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയശേഷം ഉമ്മന്‍ചാണ്ടിയുടെ അടുപ്പക്കാരായ ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന് മുന്‍ ഇടുക്കി എംഎല്‍എ ജോസ് കുറ്റിയാനി. സരിത എസ് നായരെ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുഴല്‍പ്പണം കടത്തുന്നതിന് കാരിയറായി ഉപയോഗിച്ചുവെന്ന് ഈ മാസം 13ന് കുറ്റിയാനി സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.
ഭീഷണിപ്പെടുത്തിയത് ആരാണെന്ന് അപ്പോള്‍ മനസ്സിലായില്ല. ആ നമ്പറില്‍ പിറ്റേന്ന് രാവിലെ വിളിച്ച് സംസാരിച്ചപ്പോഴാണ് തന്നെ അറിയുന്ന ഒരാളാണതെന്നും ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളാണെന്നും മനസ്സിലായതെന്നും കുറ്റിയാനി പറഞ്ഞു.
















