കൊച്ചി: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിനു മുമ്പ് നികത്തിയതും ഡേറ്റ ബാങ്കില്‍ നിലമെന്ന് രേഖപ്പെടുത്താത്തതുമായ ഭൂമിയുടെ വിനിയോഗത്തിനായി പുതിയ സമഗ്ര നിയമനിര്‍മ്മാണം നടത്തുന്നത് ഉചിതമെന്ന് ഹൈക്കോടതി. നിയമം വരുന്നതിനു മുമ്പ് നികത്തിയ ഭൂമിയിലെ നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുമതി തേടുന്ന ഒരുകൂട്ടം ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
2008 ല്‍ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് നികത്തിയ ഭൂമിയുടെ കാര്യത്തില്‍ ഭൂവിനിയോഗ നിയമമാണ് ബാധകമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം ഭൂമിയുടെ കാര്യത്തില്‍ കളക്ടര്‍മാര്‍ എന്തു ചെയ്യണമെന്ന് വ്യക്തമാക്കി ഡിസംബര്‍ 22 ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. വീടു വയ്ക്കാന്‍ നഗരങ്ങളില്‍ അഞ്ച് സെന്റും പഞ്ചായത്തുകളില്‍ പത്ത് സെന്റും അനുവദിക്കാമെന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇങ്ങനെയൊരു വ്യവസ്ഥ ഭൂവിനിയോഗ നിയമത്തില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ സര്‍ക്കുലര്‍ നിയമ വിരുദ്ധമാണെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൂടുതല്‍ വാദത്തിനായി ഹര്‍ജികള്‍ ഫെബ്രുവരി 16 ലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: