കോട്ടയം: പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്ന ദിവസം മുതല്‍ കേരളത്തില്‍ സിപിഎം ഗുണ്ടകളുടെ അക്രമപരമ്പര കൂടി വരികയാണ്. ഇതവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധന് പറഞ്ഞു.
സിപിഎം, ഡിവൈഎഫ്ഐ ആക്രമണത്തെത്തുടര്‍ന്ന് തലയോടുപൊട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ചെങ്ങളം അറുപറ സ്വദേശി സന്ദീപ്(28)നെ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു പ്രകോപനവുമില്ലാതെയാണ് കഴിഞ്ഞദിവസം കോട്ടയത്ത് തിരുവാര്‍പ്പ് പഞ്ചായത്തിലെ ഇല്ലിക്കല്‍ പ്രദേശത്ത് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകള്‍ ചേര്‍ന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
തിരുവാര്‍പ്പ് പഞ്ചായത്തില്‍ സിപിഎം ഒഴികെ മറ്റൊരു പ്രസ്ഥാനത്തെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുള്ള ധിക്കാരം ഇവര്‍ അവസാനിപ്പിക്കണം. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുവാന്‍ ബിജെപിക്കും സംഘപ്രസ്ഥാനങ്ങള്‍ക്കും അവകാശമുണ്ട്. അത് ആരുടെയും ഔദാര്യമല്ലെന്ന് ഓര്‍ക്കുന്നത് നന്ന്. അക്രമികള്ക്കുവേണ്ട എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ് പിണറായിയുടെ പോലീസ്.
നീതിക്കുവേണ്ടി നിയമപരമായും രാഷ്ട്രീയമായും ശക്തമായ നടപടികള്‍ ബിജെപി സ്വീകരിക്കും. പ്രതികളെ എത്രയും വേഗം നിയമത്തിന്റെ മുന്പില് കൊണ്ടുവരാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, ജില്ലാ സെക്രട്ടറി സുഭാഷ്, ജില്ലാ കമ്മിറ്റിയംഗം കുടമാളൂര്‍ രാധാകൃഷ്ണന്, കുമരകം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജയകുമാര്‍, ആന്റണി ആന്റണി, പഞ്ചായത്തംഗം പി.കെ.സേതു, അനീഷ് മണലേല്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: