കോട്ടയം: തെക്കുംതല ശ്രീഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശവും തിരുവുത്സവവും 30 മുതല്‍ 7വരെ നടക്കും. ഫെബ്രുവരി രണ്ടിനാണ് കൊടിയേറ്റ്. നവീകരണ കലശത്തിന്റെ ഭാഗമായി 30ന് വൈകിട്ട് സുദര്‍ശന ഹോമം, ഭഗവത്സേവ, 31ന് ഗണപതിഹോമം, മൃത്യുഞ്ജയ ഹോമം, പ്രസാദശുദ്ധി, ബിബംശുദ്ധി ക്രിയകള്‍, ഫെബ്രുവരി 1ന് രാവിലെ 9.30നും 11.30നും ഇടയില്‍ ഉപദേവ പ്രതിഷ്ഠകള്‍ എന്നിവ നടക്കും. 2ന് വൈകിട്ട് അഞ്ചരയ്ക്കും ആറിനും മദ്ധ്യേ നടക്കുന്ന കൊടിയേറ്റിന് തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. മേല്‍ശാന്തി കുമാര്‍ നമ്പൂതിരി സഹകാര്മ്മിയാകും. തുടര്‍ന്ന് ദീപാരാധന, 7ന് നൃത്തസന്ധ്യ എന്നിവ ഉണ്ടാകും. 3ന് വൈകിട്ട് 7ന് ഗാനമേള, 4ന് രാവിലെ 9 മുതല്‍ ഉത്സവബലി, 11.30ന് ദര്‍ശനം, വലിയകാണിക്ക, പ്രസാദമൂട്ട്, വൈകിട്ട് 7ന് സംഗീതാര്‍ച്ചന. 5ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം, വൈകിട്ട് 7ന് തിരുവാതിര. പള്ളിവേട്ട ദിനമായ 6ന് രാവിലെ 9 മുതല്‍ ശ്രീബലി, വൈകിട്ട് 5.30 മുതല്‍ കാഴ്ചശ്രീബലി, നാദസ്വരം, പഞ്ചവാദ്യം, രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്. ആറാട്ട് ദിനമായ 7ന് രാവിലെ 9.30ന് അക്ഷരശ്ലോകസദസ്സ്, 11 മുതല്‍ പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ആറാട്ട് പുറപ്പാട്, 7ന് നൃ്ത്തസന്ധ്യ, രാത്രി 9ന് ആറാട്ട് എതിരേല്‍പ്പ്, വലിയകാണിക്ക, രാത്രി 12ന് കൊടിയിറക്ക്, ആറാട്ടുകലശം എന്നിവയാണ് പ്രധാന പരിപാടികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: