കോട്ടയം: കര്‍ഷകരേയും കാര്‍ഷിക മേഖലയേയും രക്ഷിക്കാന്‍ കൃഷി ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധനയ്ക്കു വിധേയമാക്കണമെന്നും ആ ജോലി കൃഷിക്കാര്‍ തന്നെ ഏറ്റെടുക്കത്തക്ക നയം ആവിഷ്ക്കരിക്കണമെന്നും കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും എന്‍ഡിഎ ദേശീയ സമിതി അംഗവുമായ പി.സി. തോമസ്. ഇതു സംബന്ധിച്ച് വിശദമായ കാര്‍ഷിക വ്യവസായ രേഖ ഇന്നലെ കോട്ടയത്തു കൂടിയ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ച് പാര്‍ട്ടിയുടെ അംഗീകാരം നേടിയിട്ടുണ്ടെന്നും തോമസ് പറഞ്ഞു.
കര്‍ഷകരെ നവ സംരംഭകരാക്കുന്നതിന് അവര്‍ക്കു വേണ്ട ധനസഹായമുള്‍പ്പെടെ ഉറപ്പാക്കാന്‍ അഗ്രോ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ദേശീയതലത്തില്‍ രൂപീകരിക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ അംഗത്വ വിതരണം മാര്‍ച്ച് 31 വരെയാണ്. മാര്‍ച്ച് അഞ്ച് മെമ്പര്‍ഷിപ്പ് ദിനമായി ആചരിച്ച് എല്ലാ നേതാക്കളും അവരവരുടെ വാര്‍ഡില്‍ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട് ഭവന സന്ദര്‍ശനം നടത്തും. ഏപ്രില്‍ 15 മുതല്‍ ജൂണ്‍ 15 വരെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 18ന് സെക്രട്ടേറിയറ്റിനു മുന്നില്‍ കേരള സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാനുള്ള പ്രതിഷേധ സമരം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി ജന. സെക്രട്ടറി സ്റ്റീഫന്‍ ചാഴികാടന്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ചന്ദ്രശേഖരന് നായര്‍ മാമലശ്ശേരി, കോട്ടയം ജില്ലാ സെക്രട്ടറി ജയിംസ് കുന്നപ്പള്ളി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: