ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതിനാല്‍ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ പണിയും വരുമാനവും ലഭിച്ചെന്ന് റിപ്പോര്‍ട്ട്.
നോട്ട് അസാധുവാക്കിയ ശേഷം തൊഴിലുറപ്പു പദ്ധതിക്കായി റെക്കോഡ് തുകയാണ് ചെലവഴിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തോടെ ചിലവഴിച്ച തുക 58,000 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ബീഹാര്‍, രാജസ്ഥാന്‍, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പു ജോലികള്‍ 2013-14 കാലയളവിലേതിനേക്കാള്‍ വര്‍ധിച്ചു. ഗ്രാമീണ മേഖലയുടെ സരുക്ഷയ്‌ക്കായാണ് മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി തുടങ്ങിയത്. .ഇതു പ്രകാരം ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം 100 ദിവസം ജോലി ലഭിക്കും.
















