SONY DSC
കണ്ണൂര്‍: നീതുവിന് അന്ധകാരത്തില്‍ നിന്നും ‘അമ്മ’യുടെ കരങ്ങളിലൂടെ മോചനം. വര്‍ഷങ്ങളായി മാനസികമായും ശാരീരികമായും ദുരിതംപേറി ജീവിക്കുന്ന മുണ്ടേരിമൊട്ട വില്ലേജ് ഓഫീസിന് സമീപം താമസിക്കുന്ന 24 കാരിയായ നീതുവിനേയാണ് കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ ത്തിക്കുന്ന അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്.
വടക്കേവളപ്പില്‍ സതി യുടെ മകളായ നീതു വര്‍ഷങ്ങളായി മാനസികരോഗം കാരണം അടച്ചിട്ട മുറിക്കുളളില്‍ കഴിഞ്ഞുവരികയായിരുന്നു. രോഗം കാരണം മലമൂത്ര വിസര്‍ജ്ജനമുള്‍പ്പെടെ മുറിക്കകത്താണ് നിര്‍വ്വഹിച്ചിരുന്നത്.
നീതുവിന്റെ ദുരിതം ശ്രദ്ധയില്‍പ്പെട്ട അമ്മ ഓര്‍ ഫനേജ് ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ ട്രസ്റ്റ് ചെയര്‍ മാന്‍ കെ.ജി.ബാബുവിന്റെ നേതൃത്വത്തില്‍ നീതുവിന്റെ വീട്ടിലെത്തി നാട്ടുകാരുടെ സഹകരണത്തോടെ അമ്മയൊടൊപ്പം സാമൂഹ്യ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട ശേഷം കോഴിക്കോട് കുതിരവട്ടം മാനസിക രോഗാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ട്രസ്റ്റ് അംഗങ്ങളുടെ നിസ്വാര്‍ത്ഥ സേവനം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റി.
















