തിരുവനന്തപുരം : മാര്‍ച്ച് 11 ന് നടക്കുന്ന ആറ്റുകാല്‍ðപൊങ്കാലയ്ക്കു മുന്നോടിയായി ചേരുന്ന അവലോകന യോഗങ്ങള്‍ വഴിപാടായി മാറുന്നു. നേരത്തെ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാതെയാണ് വീണ്ടും അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പിരിയുന്നത്. ഇന്നലെ നടന്ന നാലാംഘട്ട അവലോകന യോഗത്തിലും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ലെന്ന കാര്യമായിരുന്നു മുഖ്യമായും ചര്‍ച്ചാവിഷയമായത്.
മൂന്നാമത് നടന്ന അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിച്ച് കൗണ്‍സിലമാര്‍ സര്‍ക്കാരിനെയും നഗരസഭയെയും കുറ്റപ്പെടുത്തിയിരുന്നു. ആദ്യ യോഗം ഒ. രാജഗോപാല്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലും രണ്ടാമതും മൂന്നാമതും നടന്ന യോഗങ്ങള്‍ മേയര്‍ വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിലുമായിരുന്നു നടന്നത്.
ഉത്സവമേഖലയായി പ്രഖ്യാപിച്ച 30 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ക്കു മാത്രമാണ് ഇതുവരെ പണികള്ക്ക്് അംഗീകാരം ലഭിച്ചത്.മറ്റു വാര്‍ഡുകളില്‍ അറ്റകുപ്പണികള്‍ പോലും ആരംഭിച്ചിട്ടില്ല. കിള്ളിയാര്‍ വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ സംവിധാനമൊരുക്കണമെന്ന്് വകുപ്പ് ഉദ്യോഗസ്ഥന് മേയറോട് കഴിഞ്ഞ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ യോഗത്തിലും ഈ പ്രശ്നത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ മേയര്‍ക്കായില്ല.ഫയര്‍ ഫോഴ്സിന് ആവശ്യത്തിന് വെള്ളം ലഭിക്കാറില്ല. ഈ കുറവു നികത്താന്‍ മൂന്നു വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നു.
കടുത്ത വേനല്‍ കണക്കിലെടുത്ത് കൂടുതല്‍ ടാപ്പുകള്‍ സ്ഥാപിക്കണമെന്ന് ഐജി മനോജ് എബ്രഹാമും ബിജെപി കൗണ്‍സിലര്‍ എം.ആര്. ഗോപകുമാറും ആവശ്യപ്പെട്ടു.പൊങ്കാല ദിവസം 3800 പോലീസുകാരെ നിയോഗിക്കുന്നതിനു പുറമേ 100 വനിതാ പോലീസുകാരെയും നിയോഗിക്കുമെന്ന് എഡിജിപി ബി. സന്ധ്യ പറഞ്ഞു. 250 വനിതാ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്കി സ്പെഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: