Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നദാല്‍, സെറീന സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:14 pm IST
in Sports

മെല്‍ബണ്‍: മുന്‍ ഒന്നാം നമ്പര്‍ താരങ്ങള്‍ റാഫേല്‍ നദാലും സെറീന വില്യംസും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍. ഒമ്പതാം സീഡ് നദാല്‍ സെമിയില്‍ 15ാം സീഡ് ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ നേരിടും. വനിതകളില്‍ രണ്ടാം സീഡ് സെറീനയുടെ എതിരാളി ക്രൊയേഷ്യയുടെ സീഡില്ലാ താരം മിര്‍ജാന ലൂസിച്ച് ബറോനി. മിക്‌സഡ് ഡബിള്‍സില്‍ രണ്ടാം സീഡ് സാനിയ മിര്‍സ-ഇവാന്‍ ദോദിഗ് സഖ്യവും അവസാന നാലില്‍.

മൂന്നാം സീഡ് കാനഡയുടെ മിലോസ് റാവോനിക്കിനെയാണ് ക്വാര്‍ട്ടറില്‍ നദാല്‍ മറികടന്നത് (6-4, 7-6, 6-4). രണ്ടാം സെറ്റില്‍ മാത്രമാണ് നദാലിന് വെല്ലുവിളിയുയര്‍ത്താന്‍ റാവോനിക്കിനായത്. 11ാം സീഡ് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്റെ വെല്ലുവിളി ദിമിത്രോവ് അവസാനിപ്പിച്ചു (6-3, 6-2, 6-4). ഏറെക്കുറെ അനായാസമായിരുന്നു ബള്‍ഗേറിയന്‍ താരത്തിന്റെ ജയം. റോജര്‍ ഫെററും സ്റ്റാനിസ്ലസ് വാവ്‌റിങ്കയുമാണ് ആദ്യ സെമിയില്‍ ഏറ്റുമുട്ടുക. സെമി കടമ്പകള്‍ കടന്നാല്‍ ഫെഡറര്‍-നദാല്‍ ക്ലാസിക്ക് ഫൈനലിനാകും ഒരുപക്ഷേ മെല്‍ബണ്‍ സാക്ഷിയാകുക.

ഒമ്പതാം സീഡ് ബ്രിട്ടന്റെ ജൊഹാന കോണ്ടയെ തോല്‍പ്പിച്ചാണ് സെറീന മുന്നേറിയത് (6-2, 6-3). അനായാസമായിരുന്നു ലോക രണ്ടാം നമ്പര്‍ താരത്തിന്റെ ജയം. അഞ്ചാം സീഡ് കരോളിന പ്ലിസ്‌കോവയെ തുരത്താന്‍ നന്നായി അധ്വാനിക്കേണ്ടിവന്നു മിര്‍ജാനയ്‌ക്ക് (6-4, 3-6, 6-4). 35 വയസുള്ള മിര്‍ജാനയുടെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സിലെ ഏറ്റവും വലിയ നേട്ടമാണിത്. 1998ല്‍ വനിതാ ഡബിള്‍സ് കിരീടം നേടിയിരുന്നു. 1999ല്‍ വിംബ്ള്‍ഡണ്‍ സെമിയിലെത്തിയതിനു ശേഷം ഗ്രാന്‍ഡ്സ്ലാമിലെ വലിയ നേട്ടവുമായി ഇത്. ഡബിള്‍സ് ആദ്യ സെമിയില്‍ വീനസ് വില്യംസും കോകോ വാന്‍ഡെവെഗെയും ഏറ്റുമുട്ടും. വില്യംസ് സഹോദരിമാരുടെ പോരാട്ടത്തിന് മെല്‍ബണ്‍ സാക്ഷിയാകുമോയെന്ന് ആരാധകരുടെ നോട്ടം.

മിക്‌സഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-കാനഡയുടെ ഗബ്രിയേല ദബ്രോവ്‌സ്‌കി സഖ്യത്തെ മറികടന്നാണ് സാനിയും ദോദിഗും അവസാന നാലിലിടം നേടിയത് (6-4, 3-6, 12-10). ലിയാന്‍ഡര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ്, സാമന്ത സോസ്റ്റര്‍-സാം ഗ്രോത്ത് മത്സരവിജയികള്‍ സാനിയ സഖ്യത്തിന്റെ സെമി എതിരാളി.

പുരുഷ ഡബിള്‍സ് സെമിയില്‍ മാര്‍ക്ക് പോള്‍മാന്‍സ്-ആന്‍ഡ്ര്യു വിറ്റിങ്ടണ്‍ സഖ്യം ഹെന്റി കോന്റെയ്ന്‍-ജോണ്‍ പീഴ്‌സ് കൂട്ടുകെട്ടിനെയും; ബോബ് ബ്രയാന്‍-മൈക്ക് ബ്രയാന്‍ ജോഡി പാബ്ലൊ കറാനൊ ബുസ്റ്റ-ഗ്വില്ലെര്‍മൊ ഗാര്‍ഷ്യ ലോപസ് സഖ്യത്തെയും നേരിടും. വനിതാ കിരീടത്തിനായി രണ്ടാം സീഡ് ബെഥാനി മാറ്റെക് സാന്‍ഡ്‌സ്-ലൂസി സഫറോവ സഖ്യം ആന്ദ്രിയ ഹല്‍ക്കോവ-ഷുവായി പെങ് കൂട്ടുകെട്ടിനെ നേരിടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം കേപ്പ് വെര്‍ദെ ടീം
Football

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.