Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിരാടിന് കാണ്‍പൂരില്‍ ‘അരങ്ങേറ്റം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:12 pm IST
in Sports

കാണ്‍പൂര്‍: ഇന്ത്യയുടെ ട്വന്റി20 നായകനായി വിരാട് കോഹ്‌ലിക്ക് ഇന്ന് അരങ്ങേറ്റം, അതും പത്മശ്രീയുടെ നിറവില്‍. റിപ്പബ്ലിക്ക് ദിനത്തലേന്ന് പത്മശ്രീ പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ വിരാടുമുണ്ട്. റിപ്പബ്ലിക്ക് ദിനത്തിലെ നായക അരങ്ങേറ്റം ആഘോഷമാക്കാന്‍, രാജ്യത്തിന് മികച്ച സമ്മാനം നല്‍കാന്‍ ഇതില്‍പ്പരം മികച്ച അവസരം ലഭിക്കില്ല. ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നയിച്ചതിന്റെ അനുഭവസമ്പത്തുമായാണ് വിരാട് കാണ്‍പൂരില്‍ ട്വന്റി20യുടെ ആവേശത്തിലേക്കിറങ്ങുന്നത്. വൈകിട്ട് നാലരയ്‌ക്ക് പോരാട്ടം.

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയതിന്റെ ആവേശത്തില്‍ ഇന്ത്യ എത്തുന്നു. എന്നാല്‍, കൊല്‍ക്കത്തയിലെ അവസാന ഏകദിനം ആവേശകരമായ പോരാട്ടത്തില്‍ സ്വന്തമാക്കിയ ഇംഗ്ലണ്ടിന് അതേ പോരാട്ടവീര്യം തുടരണം. ട്വന്റി20യില്‍ ഏറെ മികച്ച ടീമാണ് ഇംഗ്ലണ്ട്. യുവതാരങ്ങളുടെയും പരിചയസമ്പന്നരുടെയും മിശ്രണമാണ് ഇന്ത്യന്‍ ടീം.

ഏകദിന പരമ്പരയില്‍ ടീമിലില്ലാതിരുന്ന ഋഷഭ് പന്ത്, മന്‍ദീപ് സിങ്, യുസ്‌വേന്ദ്ര ചഹല്‍, പര്‍വേസ് റസൂല്‍, സുരേഷ് റെയ്‌ന, ആശിഷ് നെഹ്‌റ എന്നിവര്‍ ട്വന്റി20 ടീമിലുണ്ട്. അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കിയപ്പോഴാണ് പര്‍വേസ് റസൂല്‍ ടീമിലെത്തിയത്, ഒപ്പം അമിത് മിശ്രയും.

വിരാട്, സുരേഷ് റെയ്‌ന, യുവരാജ് സിങ്, എം.എസ്. ധോണി എന്നിവര്‍ ആദ്യ ഇലവനില്‍ ഉറപ്പ്. കെ.എല്‍. രാഹുല്‍, മന്‍ദീപ് സിങ്, ഋഷഭ് പന്ത് എന്നിവരിലൊരാള്‍ ഓപ്പണറുടെ റോളിലെത്തും. രണ്ടാം ഓപ്പണറായി നായകന്‍ തന്നെ എത്താന്‍ സാധ്യത. ടീമിന്റെ ഘടന നിലനിര്‍ത്താന്‍ ഓപ്പണറാകണമെങ്കില്‍ അതിനു തയാറെന്ന് വിരാട് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ റെയ്‌ന, യുവരാജ്, ധോണി, മനീഷ് പാണ്ഡെ എന്നിവര്‍ പിന്നാലെയെത്തും.

ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യ. പര്‍വേസ് റസൂല്‍, അമിത് മിശ്ര, ആശിഷ് നെഹ്‌റ എന്നിവര്‍ ബൗളിങ് വിഭാഗത്തില്‍. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരിലൊരാളും ഇടംകാണും.

അതേസമയം, ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിനെയും പരിഗണിക്കുന്നു. മുന്‍നിരക്കാരുടെ അഭാവത്തില്‍ ചഹലിനും റസൂലിനും ഋഷഭിനും മന്‍ദീപിനും കഴിവു തെളിയിക്കാനുള്ള അവസരമെന്ന് മത്സരത്തലേന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ വിരാട് പറഞ്ഞതില്‍ എല്ലാമുണ്ട്.

പരിക്കില്‍ നിന്ന് മുക്തനായി ജോ റൂട്ട് തിരിച്ചെത്തുന്നതാണ് ഇംഗ്ലണ്ടിന്റെ ശക്തി. ഈഡനില്‍ അവസാന ഓവര്‍ മികച്ച രീതിയില്‍ എറിഞ്ഞ് ജയം നല്‍കിയ ക്രിസ് വോക്‌സിന്റെ പ്രകടനവും ടീമിന് ആവേശം പകരുന്നു. എന്നാല്‍, വോക്‌സിനു പകരം ക്രിസ് ജോര്‍ദനാണ് ടീമിലുള്ളത്. സാം ബില്ലിങ്‌സും ജേസണ്‍ റോയിയും ഓപ്പണ്‍ ചെയ്യും. റൂട്ട്, നായകന്‍ ഇയാന്‍ മോര്‍ഗന്‍, ബട്‌ലര്‍, സ്റ്റോക്‌സ്, മോയിന്‍ അലി, പ്ലങ്കറ്റ് തുടങ്ങിയവരും ടീമിന്റെ കരുത്ത്.

റണ്‍ പിന്തുടരുമ്പോള്‍ വിരാട് അര്‍ധസെഞ്ചുറിക്കപ്പുറം നേടിയിട്ടും ഇന്ത്യ അവസാനമായി തോറ്റത് ഇംഗ്ലണ്ടിനോട്, 2014ല്‍ എഡ്ജ്ബാസ്റ്റണില്‍. അതിനു ശേഷം നാലു തവണ വിരാട് അര്‍ധ സെഞ്ചുറി കടന്നപ്പോഴൊക്കെ ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ചു. ചെറിയ ഗ്രൗണ്ടും ബാറ്റിങ്ങിന് അനുകൂലമായ പിച്ചുമാണ് കാണ്‍പൂരിലേത്. റണ്ണൊഴുകുമെന്ന് പ്രതീക്ഷ.

ടീം ഇവരില്‍ നിന്ന്: ഇന്ത്യ- വിരാട് കോഹ്‌ലി (നായകന്‍), ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍, എം.എസ്. ധോണി, ഭുവനേശ്വര്‍ കുമാര്‍, മന്‍ദീപ് സിങ്, അമിത് മിശ്ര, ആശിഷ് നെഹ്‌റ, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, ഋഷഭ് പന്ത്, പര്‍വേസ് റസൂല്‍, കെ.എല്‍. രാഹുല്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന.

ഇംഗ്ലണ്ട് – ഇയാന്‍ മോര്‍ഗന്‍ (നായകന്‍), മോയിന്‍ അലി, ജേക്ക് ബാള്‍, സാം ബില്ലിങ്‌സ്, ജോസ് ബട്‌ലര്‍, ലിയാം ഡ്വാസണ്‍, ജോണി ബെയര്‍സ്റ്റൗ, ക്രിസ് ജോര്‍ദാന്‍, ടൈമല്‍ മില്‍സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജേസണ്‍ റോയി, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വില്ലി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

Kerala

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

Kerala

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം
Kerala

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

Kerala

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം : സമ്പൂർണ്ണ രാശിഫലം (05 ജൂലൈ 2026) – AI ജ്യോതിഷം

സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്ന് ഐക്യരാഷ്‌ട്രസഭയുടെ വേദിയിലേക്ക്; മില്ലറ്റുകളുടെ 5000 വര്‍ഷത്തെ പ്രയാണം

വിപ്ലവം കവിതയിലേ ഉള്ളൂ തോഴീ…

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.