കോട്ടയം: കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക് സ്കൂളിന്റെ 26-ാമത് വാര്‍ഷികാഘോഷം ‘ജ്വലനം-2017’ 27,28 തീയതികളില്‍ നടക്കും. 27ന് രാവിലെ 9.30ന് പതാക ഉയര്‍ത്തലിന് ശേഷം പ്രിന്‍സിപ്പല്‍ സുശീല ബാലകൃഷ്ണന് ഭദ്രദീപപ്രകാശനം നടത്തും. 28ന് ഉച്ചയ്ക്ക് 2ന് കലാമത്സരങ്ങള്‍ നടക്കും. 3ന് ഗുരുവന്ദനം, 3.30ന് നടക്കുന്ന വാര്‍ഷിക സമ്മേളനം ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.ജി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ എം.കെ.മുരളീധരന് അദ്ധ്യക്ഷത വഹിക്കും. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്കൂള്‍ പ്രിന്‍സിപ്പല്‍ സുശീല ബാലകൃഷ്ണന്, ഏറ്റുമാനൂര്‍ വിവേകാനന്ദ എഡ്യൂക്കേഷന്‍ സെക്രട്ടറി ആര്.സാനു, കാണക്കാരി പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജെസി മാത്യു, ക്ഷേമ സമിതി പ്രസിഡന്റ് നവകുമാരന്‍ നായര്‍.എസ്, മാതൃസമിതി പ്രസിഡന്റ് വീണ.വി.കെ എന്നിവര്‍ സംസാരിക്കും. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് മാത്യു സമ്മാന വിതരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: