തിരുവില്വാമല: തിരുവില്വാമല ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തിയ പ്രഥമ വി.കെ.എന്‍. പുരസ്‌കാരം എന്‍.എസ്.മാധവന്. 25000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
വൈശാഖന്‍ ചെയര്‍മാനും കെ.പി.ശങ്കരന്‍, ഇ.പി.രാജഗോപാലന്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് പുരസ്‌കാരജേതാവിനെ തെരഞ്ഞെടുത്തതെന്ന്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആര്‍.മണി അറിയിച്ചു. വി.കെ.എന്നിന്റെ ജന്മദിനമായ ഏപ്രില്‍ 6 ന് തിരുവില്വാമലയില്‍ വെച്ച് പുരസ്‌കാരം സമര്‍പ്പിക്കും
















