കറുകച്ചാല്‍: കറുകച്ചാലില്‍ ബ്ലേഡ് മാഫിയകള്‍ സജീവമാകുന്നു. കറുകച്ചാല്‍ മേഖലകളിലെ നിരവധി കുടുംബങ്ങളെ ബ്ലേഡ് മാഫിയകള്‍ ചൂഷണം ചെയ്യുന്നതായി വ്യാപക പരാതി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇ മേഖലകളില്‍ ബ്ലേഡ് മാഫിയകള്‍ കൂടുതല്‍ സജീവമായത്. ബ്ലേഡ് മാഫിയക്കെതിരെ പരാതി ഉന്നയിച്ച് പോലീസ് സ്റ്റേഷനുകളില്‍ എത്തിയാലും ഇവര്‍ക്കെതിരെ പോലീസ് ഒരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. കഴിഞ്ഞ യൂഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍കിട ബ്ലേഡ് മാഫിയകളെ ഒഴിവാക്കി ചെറുകിട ബ്ലേഡ് മാഫിയകളെയാണ് പിടികൂടിയിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ബ്ലേഡ് മാഫിയകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കറുകച്ചാലിലെ സാധാരണ കുടുംബങ്ങളിലെ ആള്‍ക്കാര്‍ക്ക് ബ്ലേഡുകാര്‍ ഉയര്‍ന്ന പലിശ നിരക്കില്‍ പണം നല്‍കുന്നത്. വീടിന്റെ ആദാരവും മറ്റ് വസ്തുവകകളിന്ന്മേലുള്ള ഈടിലാണ് ഇക്കൂട്ടര്‍ പണം നല്‍കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ പെട്ടെന്ന് പണം ലഭിക്കും എന്ന കാരണത്താലാണ് സാധാരണക്കാരായ ജനങ്ങള്‍ ബ്ലേഡ് മാഫിയകളെ ആശ്രയിക്കുന്നത്. എന്നാല്‍ പണം നല്‍കിയതിന് ശേഷം
തിരിച്ചടയ്ക്കാന്‍ കാലതാമസം ഉണ്ടായാല്‍ ഭീഷണിയുടെ സ്വരത്തിലാണ് പെരുമാറുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. പണം നല്കാന് താമസിക്കുന്നതിന്റെ പേരില്‍ ബ്ലേഡ് മാഫിയകള്‍ സാധാരണക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. പലിശ കൊടുക്കുന്നതില്‍ വീഴ്ച്ച വരുത്തിയ പലരുടേയും പേരില്‍ കേസ് കൊടുക്കുകയും വീടും സ്ഥലവും മറ്റ് വസ്തുവകകളും ഭീഷണിപ്പെടുത്തി എഴുതി വാങ്ങുന്നുന്നുവെന്നും പരാതി ഉയരുന്നു. ഇത്തരത്തില്‍ ബ്ലേഡ് മാഫിയകള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഓപ്പറേഷന് കരേരയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: