കോട്ടയം: എന്‍. ഗോവിന്ദമേനോന് ജന്മശതാബ്ദി സ്മരക പുരസ്കാരം പ്രശസ്ത സംവിധായകന് ജയരാജിന്. എന്‍എസ്എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ കെപിഎസ് മേനോന് ഹാളില്‍ 26ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.
താലൂക്ക് എന്‍എസ്എസ് യൂണിയന് ഏര്‍പ്പെടുത്തിയിട്ടുള്ള കരയോഗ അവാര്‍ഡുകള്‍, ട്രോഫികള്‍, പ്രതിഭകള്‍ക്കുള്ള പുരസ്കാരം, സ്കോളര്‍ഷിപ്പ്, എന്‍ഡോവ്മെന്റ് വിതരണം, സ്വയം സഹായസംഘങ്ങളുടെ വിപണനകേന്ദ്രം റൂറല്‍ മാര്‍ട്ട് ഉദ്ഘാടനം എന്നിവ ഇതിനോടൊപ്പം നടക്കും. എന്‍എസ്എസ് ഡയറക്ടര്‍ബോര്‍ഡ് അംഗം യൂണിയന് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള ചടങ്ങില്‍ അദ്ധ്യത വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ സമ്മേളനം ഉദ്ഘാടനവും സംവിധായകന് ജയരാജിന് പുരസ്കാരസമര്‍പ്പണവും നിര്വ്വിഹിക്കും.
കെസിയുബി ചെയര്മാന് അഡ്വ. കെ.അനില്‍കുമാര്‍ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. തുടര്‍ന്ന് ജയരാജ് മറുപടി പ്രസംഗം നടത്തും. കെ. സുരേഷ്കുറുപ്പ് എംഎല്‍എ പ്രതിഭകളെ ആദരിക്കും. കോട്ടയം ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന് സ്കോളര്‍ഷിപ്പ് വിതരണം ചെയ്യും. എന്‍. ഗോവിന്ദമേനോന് ട്രസ്റ്റ് സെക്രട്ടറി അഡ്വ. എം.പി. ഗോവിന്ദന് നായര്‍ റൂറല്‍ മാര്‍ട്ട് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന് വൈസ് പ്രസിഡന്റ് പി. മധു എന്‍എസ്എസ് വിദ്യാഭ്യാസ ധനസഹായവിതരണവും, ട്രഷറര്‍ കെ.പി. കമലപ്പന് നായര്‍ കരയോഗ അവാര്‍ഡ് വിതരണവും, വനിതാ യൂണിയന് പ്രസിഡന്റ് വത്സ ആര്. നായര്‍ എന്‍ഡോവ്മെന്റ് വിതരണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: