ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമരപ്പന്തലിലെത്തി വിദ്യാര്‍ത്ഥികളെ കാണുന്നു
തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് കൂടിക്കാഴ്ച നടത്തി. മന്ത്രിസഭായോഗത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച.
വൈകിട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയെ കണ്ടത്. സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കോള്ളേണ്ട തീരുമാനങ്ങള്‍ എന്തൊക്കെയാണ്, സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച ചെയ്യുമ്പോള്‍ എടുക്കേണ്ട നിലപാടുകള്‍ എന്നിവയെക്കുറിച്ചാണ് കൂടിക്കാഴ്ചയില്‍ വിഷയമായത്.
















