കുന്നംകുളം: കുന്നംകുളം കേന്ദ്രമാക്കി മോഷ്ടാക്കള്‍ വിലസുമ്പോള്‍ തുമ്പില്ലാതെ പോലീസ് ഇരുട്ടില്‍ത്തപ്പുന്നു. വടക്കാഞ്ചേരി റോഡിലെ ടയറ് കടയിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. 5000 ത്തിലേറെ വിലവരുന്ന 15 ടയറുകള്‍ മോഷണം പോയി.രാവിലെ കട തുറക്കാനെത്തിയവരാണ് കടയില്‍ ടയര്‍ സൂക്ഷിച്ചിരുന്ന മുറിയുടെ വാതില്‍ തകര്‍ത്ത് മോഷണം നടന്നത് കണ്ടത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
നഗരത്തിലെ തിരക്കിനിടയില്‍ പൊലീസിന്റെ മൂക്കിന് താഴേയാണ് മോഷണം നടന്നത്. രാത്രിയില്‍ പെട്രോളിങ്ങുള്പ്പെടെയുള്ള സംവിധാനമൊരുക്കി എന്ന് പോലീസ് പറയുമ്പോഴും മോഷണങ്ങള്‍ക്ക് ഇതുവരെ കുറവൊന്നുമുണ്ടായി്ട്ടില്ല. അടുത്തിടെ തെക്കേപ്പുറത്ത് വീട് കുത്തിത്തുറന്ന് ആഭരണങ്ങളും പണവും പട്ടാപകല്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: