തൃശൂര്‍: മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മുദ്ര ജനുവരി 26 ചിത്രപ്രദര്‍ശനം ആരംഭിച്ചു. ഡിഇഒ നാരായണി ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനത്തില്‍ 1950 ജനുവരി 26ലെ രാഷ്ട്രഉദ്ഘാടനം രേഖപ്പെടുത്തിയ തപാല്‍ മുദ്രകള്‍, ഭാരത ഭരണഘടനയെക്കുറിച്ചുള്ള ഗാന്ധിജിയുടെ സ്വപ്നം എന്നിവ ഓര്‍മ്മിപ്പിക്കുന്നു.
മഹാത്മജിയുടെ ജന്മശതാബ്ദി വേളയില്‍ രാജ്യവ്യാപകമായി അന്നത്തെ രാഷ്ട്രപതി ഡോ. സക്കീര്‍ ഹുസൈന് നേതൃത്വം നല്കിയ സമിതി പുറത്തിറക്കിയ ഗാന്ധി സ്മരണികയിലെ അപൂര്‍വചിത്രങ്ങള്‍, കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഗാന്ധിജിയെ ചിത്രീകരിച്ച ഏതാനും കാര്ട്ടൂണുകള്, വിക്രം സാരാഭായിയുടെ ഗാന്ധിജി അനുസ്മരണം എന്നിവയും പ്രദര്‍ശനത്തിലുണ്ട്.
രാഷ്ട്രപിതാവിന്റെ ശൈശവം മുതല്‍ രക്തസാക്ഷിത്വം വരെയുള്ള സംഭവബഹുലമായ ജീവിതയാത്രാചിത്രങ്ങളും, അവയുടെ വിവരണങ്ങളുമായി സന്ദര്‍ശകരെ ഓര്‍മ്മിപ്പിക്കുന്നു എന്നതാണ് പ്രദര്‍ശനത്തിന്റെ മുഖ്യസവിശേഷത. എംഎസ്. ഗോവിന്ദന്‍കുട്ടി, എം.ആര്.ജയശ്രീ, എ.സി.ജയലക്ഷ്മി, ജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: