എരുമേലി: എരുമേലി സ്വകാര്യ ബസ്സ്റ്റാന്റിന് എതിര്‍വശത്തുള്ള തരിശുഭൂമിയില്‍ തീപിടിത്തം. എസ്ബിടി ബാങ്കിനു സമീപത്തുള്ള തരിശുഭൂമിയിലാണ് ഇന്നലെ ഉച്ചയോടെ തീപടര്‍ന്നത്. തരിശു ഭൂമിയിലെ വള്ളിപടലുകള് പൂര്‍ണമായും കത്തിനശിച്ചു. റാന്നി, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളില്‍ നിന്നും ഒരു മണിക്കൂറോളം വൈകിയെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ഒരേക്കറിലധികം വരുന്ന സ്ഥലത്താണ് തീ പടര്‍ന്നത്. ബാങ്ക് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്തേക്ക് തീ പടര്‍ന്നുവെങ്കിലും തീ അണക്കാന്‍ കഴിഞ്ഞതും വലിയ നാശ നഷ്ടം ഒഴിവാകാന്‍ കാരണമായി. വേനല്‍ രൂക്ഷമായതോടെ പലയിടങ്ങളിലും അഗ്നിബാധയുണ്ടാകുന്നത് ജനങ്ങളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ കൃത്യസമയത്ത് ഫയര്‍ ഫോഴ്സ് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുകയാണെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: