കണ്ണൂര്‍: ബസ്സുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്ത്ഥികളുടെതുള്പ്പടെയുള്ള മുഴുവന്‍ യാത്രക്കാരുടെയും യാത്രാക്കൂലി വര്‍ദ്ധിപ്പിക്കുക, വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, ഡീസലിന്റെ സെയില്‍സ് ടാക്സ് അഞ്ച് ശതമാനമായി കുറക്കുക, ഇന്‍ഷുറന്‍സ് വര്‍ദ്ധനവ് പുന:പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസ്സുടമാ സംഘടനകളുടെ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസ്സുകളും ഇന്ന് സര്‍വ്വീസ് നിര്‍ത്തിവെക്കും. സൂചനാസമരം കൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിത കാല സമരം നടത്തുമെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: