Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍വകലാശാലകളില്‍ 1800 പിന്‍വാതില്‍ നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 02:48 am IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ 13 സര്‍വകലാശാലകളില്‍ 1800 പേരെ പിണറായി സര്‍ക്കാര്‍ ദിവസവേതനാടിസ്ഥാനത്തില്‍ പിന്‍വാതിലിലൂടെ നിയമിച്ചു. നിലവിലുള്ള മൂന്ന് പിഎസ്‌സി റാങ്ക്‌ലിസ്റ്റുകള്‍ അട്ടിമറിച്ചാണ് കേവലം ഏഴുമാസം കൊണ്ട് ഇടതുസര്‍ക്കാര്‍ ഇത്രയും നിയമനങ്ങള്‍ നടത്തിയത്. ഈ മൂന്ന് റാങ്ക് ലിസ്റ്റുകളിലും കൂടി 3000 ത്തോളം ഉദ്യോഗാര്‍ഥികള്‍ തൊഴിലിനായി കാത്തുനില്‍ക്കുമ്പോഴാണ് എല്ലാം ശരിയാകുമെന്ന പ്രചാരണത്തിലൂടെ അധികാരത്തിലെത്തിയവര്‍ കൊടിയവഞ്ചന നടത്തിയത്. യുവമോര്‍ച്ച നല്‍കിയ വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇടതുസര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനം സംബന്ധിച്ച വിവരം പുറത്തുവന്നത്.

മുഴുവന്‍ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനങ്ങള്‍ പൂര്‍ണമായും പിഎസ്‌സി വഴി മാത്രമേ നടത്താവൂ എന്ന 2016 ഫെബ്രുവരിയിലെ സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ വ്യാപക ക്രമക്കേട് നടത്തിയിരിക്കുന്നത്. അസിസ്റ്റന്റ് തസ്തികയിലെ ഉദ്യോഗനിയമനത്തില്‍ വ്യാപക ക്രമക്കേട് നടന്ന കേരള സര്‍വകലാശാലയില്‍ മാത്രം 2016 നവംബര്‍ 15 മുതല്‍ 2017 ജനുവരി 6 വരെ 600 പേരെയാണ് പിന്‍വാതിലിലൂടെ നിയമിച്ചത്. വിവിധ സര്‍വകലാശാലകളിലായി ഡിടിപി ഓപ്പറേറ്റര്‍ തസ്തികയില്‍ മാത്രം 370 പേരെ നിയമിച്ചു. നിലവിലുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റ് അവഗണിച്ച് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ 80 പേരെയാണ് നിയമിച്ചത്.

അഞ്ചുമാസത്തിനിടെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും നിരവധി നിയമനങ്ങള്‍ നടത്തി. 400 രൂപയുണ്ടായിരുന്ന ദിവസവേതന തസ്തിക 675 രൂപയാക്കി വര്‍ധിപ്പിച്ച ശേഷമായിരുന്നു ഈ നിയമനങ്ങള്‍. അസിസ്റ്റന്റ്, അസിസ്റ്റന്റ് ഗ്രേഡ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് കൂടുതല്‍ നിയമനങ്ങളും നടന്നത്.

കാര്‍ഷിക സര്‍വകലാശാലകളിലും അനുബന്ധസ്ഥാപനങ്ങളിലും കൂടി 700 ഓളം പേരെ നിയമിച്ചു. എംജി സര്‍വകലാശാലയിലാകട്ടെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, സുരക്ഷാവിഭാഗം, ഇലക്ട്രീഷ്യന്‍ ഉള്‍പ്പെടെ പ്രധാന തസ്തികകളിലടക്കം 130 പേരെയാണ് നിയമിച്ചത്. പൂന്തോട്ടത്തൊഴിലിനായി 30 പേരെ നിയമിച്ചു. എംജി സര്‍വകലാശാലയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ 2016 സപ്തംബര്‍ 26 ന് 21 പേരെ അല്ലാതെയും നിയമിച്ചു. കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകളിലെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും എത്രപേരെ പിന്‍വാതിലിലൂടെ നിയമിച്ചെന്ന വിവരം ലഭിച്ചിട്ടില്ല.

ഈ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ഉദ്യോഗാര്‍ഥികളുടെയും യുവജനങ്ങളുടെയും കണ്ണില്‍ പൊടിയിടാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മുഴുവന്‍ ഒഴിവുകളും പിഎസ്‌സിക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ മൂന്നുമാസം കഴിഞ്ഞ ഉടന്‍ സര്‍വകലാശാലകളില്‍ മാത്രം പിന്‍വാതിലിലൂടെ ദിവസവേതനാടിസ്ഥാനത്തില്‍ പാര്‍ട്ടിക്കാരും ബന്ധുക്കളുമായ ആയിരങ്ങളെ തിരുകിക്കയറ്റുകയായിരുന്നു.

സര്‍വകലാശാലകളെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളാക്കാന്‍ അനുവദിക്കില്ല: യുവമോര്‍ച്ച

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളിലെ അനധ്യാപക നിയമനങ്ങള്‍ പിഎസ്‌സി വഴി നടത്തണമെന്ന ചട്ടം കാറ്റില്‍പ്പറത്തി പിണറായി സര്‍ക്കാര്‍ നടത്തിയ മുഴുവന്‍ പിന്‍വാതില്‍ നിയമനങ്ങളും ഉടന്‍ റദ്ദാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ആര്‍.എസ്. രാജീവ് ആവശ്യപ്പെട്ടു. പിഎസ്‌സി വഴി മാത്രമേ നിയമനം നടത്തൂ എന്നുപറഞ്ഞ സര്‍ക്കാര്‍ പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും പുറംവാതിലിലൂടെ കുത്തിനിറച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍വകലാശാലകളെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളാക്കാനുള്ള ഗൂഢശ്രമം യുവമോര്‍ച്ച അനുവദിക്കില്ല. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രതിവര്‍ഷം 5 ലക്ഷം പേര്‍ക്ക് പിന്‍വാതില്‍ വഴിയാണോ പിണറായി സര്‍ക്കാര്‍ നിയമനം നല്‍കുന്നത് എന്നറിയാനുള്ള അവകാശം പിഎസ്‌സി പരീക്ഷയെഴുതി ജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കുണ്ട്. അടിയന്തരമായി സര്‍വകലാശാലകളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ സര്‍ക്കാര്‍ റദ്ദ് ചെയ്ത് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തണം.

ഇതു കൂടാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഭരണസ്വാധീനം ഉപയോഗിച്ച് കാര്‍ഡ് അയപ്പിക്കുന്ന സംവിധാനവുമുണ്ട്. ഇത്തരത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളെ വരുതിയില്‍ നിര്‍ത്തി പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം കാര്‍ഡ് അയപ്പിക്കുന്ന സംവിധാനവും സര്‍ക്കാര്‍ ഉപേക്ഷിക്കണം.

സര്‍വകലാശാലകളിലെ അനധികൃത നിയമനം സംബന്ധിച്ച് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവത്തെ നേരില്‍ കണ്ട് പരാതി നല്‍കും. എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകള്‍ വഴി നടത്തിയ നിയമനങ്ങളില്‍ സീനിയോറിറ്റി മറികടന്നുള്ള നിയമനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും അഡ്വ ആര്‍.എസ്. രാജീവ് ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

പുതിയ വാര്‍ത്തകള്‍

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

കക്കയം അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.