കണ്ണൂര്‍: അന്പത്തിയേഴാമത് സംസ്ഥാന സ്ക്കൂള് കലോത്സവത്തില്‍ കോഴിക്കോടിന് സ്വര്‍ണ്ണക്കിരീടം. തുടര്‍ച്ചയായി 11-ാം തവണയാണ് അവര്‍ കിരീടം നേടുന്നത്. തുടക്കം മുതല്‍ ഇന്നലെ മത്സരങ്ങള്‍ സമാപിക്കുന്നതുവരെ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പം മുന്നേറുകയായിരുന്നു. ഒടുവില്‍ ചില മത്സരങ്ങളുടെ ഹയര്‍ അപ്പീലുകള്‍ പരിഗണിച്ച ശേഷം കേവലം മൂന്ന് പോയന്റ് വ്യത്യാസത്തില്‍ കോഴിക്കോട് പാലക്കാടിനെ മറികടന്നു. കോഴിക്കോടിന് 939 പോയിന്റും പാലക്കാടിന് 936 പോയിന്റുമാണ് ലഭിച്ചത്. ആതിഥേയരായ കണ്ണൂര്‍ 933 പോയിന്റുമായി മൂന്നാം സ്ഥാനം നേടി.
സംസ്കൃതോത്സവത്തില്‍ 95 പോയിന്റുകള്‍ വീതം നേടി കണ്ണൂര്‍, എറണാകുളം, മലപ്പുറം കാസര്‍കോട് ജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു. 91 പോയിന്റ് നേടി തൃശ്ശൂര്‍ രണ്ടാം സ്ഥാനം നേടി.
സ്കൂള്‍ വിഭാഗത്തില്‍ ഹയര്‍ സെക്കന്ററിയില്‍ എംകെഎന്‍എംഎച്ച്എസ്എസ് കുമാരമംഗലം ഇടുക്കി 131 പോയന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 123 പോയന്റ് നേടിയ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്ററി സ്കൂള്‍ ആലത്തൂര്‍ രണ്ടാം സ്ഥാനം നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കോഴിക്കോട് ജില്ല 512 പോയന്റുമായി ഒന്നാം സ്ഥാനവും 508 പോയന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ഹൈസ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 113 പോയന്റോടെ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 83 പോയന്റുമായി എംകെഎന്‍എംഎച്ച്എസ്എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 429 പോയന്റ് നേടിയ തൃശൂരാണ് ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. 428 പോയന്റ് നേടിയ പാലക്കാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
പോയിന്റു നില
കോഴിക്കോട് -939
പാലക്കാട്-936
കണ്ണൂര്‍-933
തൃശ്ശൂര്‍-921
മലപ്പുറം-907
തൃശ്ശൂര്‍-921
മലപ്പുറം -907
കോട്ടയം-880
എറണാകുളം-879
കൊല്ലം-868
ആലപ്പുഴ-867
വയനാട്-854
തിരുവനന്തപുരം-844
കാസര്‍കോട്-817
പത്തനംതിട്ട-772
ഇടുക്കി-752
പ്രതികരിക്കാൻ ഇവിടെ എഴുതുക: