ബീജിങ് : അമേരിക്ക ഭൂരിഭാഗം ഫണ്ടുകളും ചെലവഴിക്കുന്നത് യുദ്ധത്തിനുവേണ്ടിയെന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആലിബാബയുടെ സ്ഥാപകന്‍ ജാക്ക് മാ. രാജ്യത്തെ തൊഴിലവസരങ്ങള്‍ മറ്റു രാജ്യങ്ങളാരും കൈയ്യടക്കിയിട്ടില്ല. രാജ്യത്തെ തൊഴിലവസങ്ങള്‍ കുറയുന്നതിനു കാരണം യുഎസ് തന്നയാണ്. ഫണ്ടുകളില്‍ ഭൂരിഭാഗവും യുദ്ധോപകരണങ്ങളും മറ്റും വാങ്ങാന്‍ ഉപയോഗിക്കുന്നതാണ് ഇതിന്റെ മുഖ്യ കാരണം.
യുഎസ് പ്രസിഡന്റ് ട്രംപിനെ പ്രമുഖ ചൈനീസ് വ്യാപാരി കൂടിയായ ജാക്ക് മാ ജനുവരി ആദ്യം സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്‌ച്ചയില്‍ അമേരിക്കയിലെ വ്യാപാരങ്ങള്‍ തകര്‍ച്ചയില്‍ ആണെന്നും തൊഴിലവസങ്ങള്‍ കുറഞ്ഞു വരികയാണ്. മെക്‌സിക്കോ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വന്‍തോതില്‍ അമേരിക്കന്‍ കമ്പനികളില്‍ സേവനം അനുഷ്ഠിക്കാന്‍ ആരംഭിച്ചതോടെയാണ് ഇതെന്നും ട്രംപ് അറിയിച്ചിരുന്നു.
എന്നാല്‍ 13 യുദ്ധങ്ങളിലായി 40.2 ലക്ഷം കോടി ഡോളറാണ് യുഎസ് ചെലവഴിച്ചത്. ഇത് മറ്റുള്ള മേഖലകളില്‍ നിക്ഷേപം നടത്തിയെങ്കില്‍ തൊഴിലവസരങ്ങളിലും സാമ്പത്തിക മേഖലകളിലും ഇത് പ്രതിഫലിച്ചേനെയെന്നും ജാക്ക് മാ പറഞ്ഞു . ദാവോസില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സാമ്പത്തിക ഫോറത്തിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
















