തെക്കുംതല: ഭഗവതി ക്ഷേത്രത്തില്‍ നവീകരണകലശവും ഉപദേവപ്രതിഷ്ഠയും 30 മുതല്‍ ഫെബ്രുവരി ഒന്നു വരെ നടക്കും. 30ന് വൈകിട്ട് സുദര്‍ശനഹോമം, ആവാഹനം. 31ന് രാവിലെ മൃത്യുഞ്ജയഹോമം, വൈകിട്ട് ബിംബശുദ്ധി, വലിയകുരുതി. ഫെബ്രുവരി ഒന്നിന് രാവിലെ 9.30നും 11.30നും മധ്യേ ഉപദേവ, പരിവാരപ്രതിഷ്ഠകള് നടത്തും. തന്ത്രി കടിയക്കോല്‍മന കൃഷ്ണന് നമ്പൂതിരി, മേല്‍ശാന്തി അരിന്ചേരി ഇല്ലം ശ്രീകുമാര്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും.ശ്രീകോവില്‍ ചെമ്പുപൊതിയല്, ചുറ്റമ്പലനവീകരണം, ബലിക്കല്‍പ്പുര, നടപ്പുര എന്നിവയുടെ കല്ലുപാകല്‍, കൊണ്ടമറുകില് ഭഗവതി, ഗന്ധര്‍വസ്വാമി, എണ്ണക്കാപ്പള്ളി ഭഗവതി എന്നീ ഉപദേവാലയങ്ങളുടെ നിര്‍മാണം എന്നിവ നവീകരണഭാഗമായി പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 12 ലക്ഷം രൂപയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: