വഞ്ചിപ്പാട്ട് മത്സരത്തില്‍ ആറന്മുള ശൈലി വിലയിരുത്താന്‍ വിധികര്‍ത്താക്കളായി ആരേയും നിശ്ചയിക്കാത്തതില്‍ പ്രതിഷേധം. മൂന്ന് വിധികര്‍ത്താക്കളും കുട്ടനാടന്‍ ശൈലിയിലുള്ളവരായിരുന്നു. അനുഷ്ഠാനത്തില്‍ അധിഷ്ടിതമായ ശൈലിയാണ് ആറന്മുളയ്ക്കുള്ളത്.
കുട്ടനാടന്‍ ശൈലി അധ്വാനത്തിന്റെ പ്രതീകമായ ആഘോഷത്തിന്റെ ശൈലിയാണ്. മത്സരത്തിന് ശൈലികള്‍ തമ്മില്‍ വ്യത്യാസമില്ലാതെ വഞ്ചിപ്പാട്ട് എന്ന ഏക സ്വഭാവത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടു ശൈലിയിലും ഉള്‍പ്പെട്ടവരെയാണ് വിധികര്‍ത്താക്കളായി തെരഞ്ഞെടുക്കുന്നത്. എന്നാല്‍ 57ാം മത് സംസ്ഥാന കലോത്സവത്തില്‍ കുട്ടനാടന്‍ ശൈലി പിന്തുടരുന്ന വിഭാഗത്തില്‍പ്പെട്ടവരെ മാത്രമാണ് വിധികര്‍ത്താക്കളായി നിശ്ചയിച്ചതെന്നാണ് വഞ്ചിപ്പാട്ട് ആസ്വാദകരേയും മത്സര സംഘത്തേയും ച്ചൊടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം വരെ രണ്ടു വിഭാഗത്തില്‍പ്പെട്ട പ്രവിണ്യം നേടിയ വിധികര്‍ത്താക്കളെ ഉള്‍പ്പെടുത്തിയായിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. കുട്ടനാടന്‍ ശൈലിക്കും ആറന്മുള ശൈലിക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നുള്ള മത്സരാര്‍ത്ഥികളുടെ ആവശ്യം ഇത്തവണയും പരിഗണിക്കപ്പെട്ടില്ലെന്നു മാത്രമല്ല വിധികര്‍ത്താക്കളെ നിശ്ചയിക്കുന്നകാര്യത്തില് ഒരു ശൈലിയെ അവഗണിക്കുകയും ചെയ്തിരിക്കുകയാണ് ഉണ്ടായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: