ആലുവ: തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇടവണ്ണ ഇസ്‌ലാഹി ഓറിയന്റല്‍ എച്ച്എസ്എസ് മാര്‍ അത്തനേഷ്യസ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഷൂട്ടൗട്ടില്‍ 3-2നാണ് ഇടവണ്ണ സ്‌കൂള്‍ വിജയം കണ്ടത്.
നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചു. 21-ാം മിനിറ്റില്‍ അജനാസ് ഓറിയന്റല്‍ സ്‌കൂളിനായും 70-ാം മിനിറ്റില്‍ മിഥുന്‍ പി.ജി. പെനാല്‍റ്റിയിലൂടെ ജി.വി. രാജയുടെയും ഗോളുകള്‍ നേടി. നാളെ നടക്കുന്ന ഫൈനലില്‍ മലപ്പുറം എംഎസ്പി സ്‌കൂളാണ് ഇസ്‌ലാഹി ഓറിയന്റല്‍ എച്ച്എസ്എസിന്റെ എതിരാളികള്‍.
















