Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രോഹന്‍ എസ്. കുന്നുമ്മല്‍ അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 09:37 pm IST
in Sports

രോഹന്‍ എസ്. കുന്നുമ്മല്‍

കൊച്ചി: ഇംഗ്ലണ്ടിനെതിരെയുള്ള അണ്ടര്‍ 19 ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം രോഹന്‍ എസ്. കുന്നുമ്മല്‍ ഇടംപിടിച്ചു. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി 30 മുതല്‍ ഫെബ്രുവരി എട്ടുവരെയാണ് പരമ്പര. 18 അംഗ ടീമിനെ ബിസിസിഐയാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഡിസംബറില്‍ ഏഷ്യാ കപ്പ് നേടിയ അണ്ടര്‍-19 ടീമില്‍ അംഗങ്ങളായിരുന്ന പൃഥ്വി ഷാ, അഭിഷേക് ശര്‍മ്മ, ഹിമാന്‍ഷു റാണ, ആയുഷ് ജാംവാള്‍, ഹേരംഭ് പാരബ്, ശുഭ്മാന്‍ ഗില്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ കേരളത്തിനായി നടത്തിയ മികച്ച പ്രകടനമാണ് രോഹന് ടീമിലെത്താന്‍ സഹായകരമായത്. റൈറ്റ് ഹാന്‍ഡ് ഓപ്പണിംഗ് ബാറ്റ്‌സ്മാനായ രോഹന്‍, കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ദല്‍ഹിക്കെതിരെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. 464 റണ്‍സാണ് ഈ ടൂര്‍ണമെന്റില്‍ രോഹന്‍ നേടിയത്. വിനൂ മങ്കദ് ട്രോഫിക്കായുള്ള ഏകദിന മത്സരങ്ങൡും മികച്ച പ്രകടനം കാഴ്ചവെച്ച രോഹന്‍ വിവിധ മാച്ചുകളില്‍ നിന്നായി 269 റണ്‍സ് അടിച്ചുകൂട്ടി. ചലഞ്ചര്‍ സീരിസിലേക്കുള്ള ടീമിലും കേരളത്തിന്റെ സീനിയര്‍ ടി 20 ടീമിലും രോഹന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കേരള ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ രോഹന്റെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലേക്കുള്ള തെരഞ്ഞടുപ്പ് പുതിയ കളിക്കാര്‍ക്ക് പ്രചോദനമാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു.

അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെത്തുന്ന 6-ാമത്തെ കേരള താരമാണ് രോഹന്‍ എസ്. കുന്നുമ്മല്‍. ശ്രീകുമാര്‍ നായര്‍, റൈഫി വിന്‍സന്റെ് ഗോമസ്, എം. സുരേഷ് കുമാര്‍, റോഹന്‍ പ്രേം, സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിനു മുന്‍പ് ടീമിലിടം നേടിയവര്‍.

ടീം: ഹേരംഭ് പരബ്, ഹേത് പട്ടേല്‍, ഹിമാന്‍ഷു റാണ, ആയുഷ് ജാംവാള്‍, വിവേകാനന്ദ് തിവാരി, പൃഥ്വി ഷാ, അഭിഷക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ഹര്‍വിക് ദേശായി, രാഹുല്‍ ദേശ്‌രാജ് ചാഹര്‍, കമലേഷ് സിങ് നഗര്‍കോട്ടി, സല്‍മാന്‍ ഖാന്‍, പ്രിയം ഗാര്‍ഗ്, ശിവസിങ്, യാഷ് താക്കൂര്‍, മായങ്ക് റാവത്ത്, രോഹന്‍ കുന്നുമ്മല്‍, ഇഷാന്‍ പൊറെല്‍.

സഞ്ജുവിനു ശേഷം രോഹന്‍

കോഴിക്കോട്: സഞ്ജു വി. സാംസണുശേഷം ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലെത്തുന്ന ആദ്യ മലയാൡ താരമാണ് രോഹന്‍ എസ്. കുന്നുമ്മല്‍. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഒന്നാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ത്ഥിയാണ് രോഹന്‍.

മലയാളികള്‍ക്ക് ഏറെയൊന്നും പ്രവേശനം ലഭിക്കാത്ത ടീമില്‍ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് രോഹന്‍. കേരളത്തിന്റെ അണ്ടര്‍ 14, 16, 19, 25 ടീമുകളില്‍ രോഹന്‍ അംഗമായിരുന്നു. 2016ലെ ഏറ്റവും മികച്ച യുവ പ്രതിഭയ്‌ക്കുള്ള പുരസ്‌കാരം നടിയ രോഹന് കേരള ടി 20 യിലും സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.

5-ാം വയസ്സ് മുതല്‍ ക്രിക്കറ്റ് കളിയില്‍ താല്‍പ്പര്യം കാണിച്ച രോഹന്‍ 9-ാം വയസ് മുതല്‍ ക്രിക്കറ്റില്‍ പരിശീലനം ആരംഭിച്ചു. കോഴിക്കോട് സക്‌സസ് ക്രിക്കറ്റ് അക്കാദമിയിലെ മികച്ച പരിശീലനമാണ് മകന്റെ നേട്ടത്തിന് പിന്നിലെന്ന് ക്രിക്കറ്റിനെ ഏറെ സ്‌നേഹിക്കുന്ന അച്ഛന്‍ സുശീല്‍ എസ്. കുന്നുമ്മല്‍ പറഞ്ഞു.

അക്കാദമിയിലെ ഡി. സന്തോഷ്‌കുമാറാണ് കോച്ച്. ബിസിസിഐയുടെയും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെയും പരിശീലനം രോഹന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ മാനേജരായ എം. കൃഷ്ണയാണ് രോഹന്റെ അമ്മ. സഹോദരി ജിത പൊയില്‍ക്കാവ് ഹൈസ്‌കൂളിലെ 8-ാം തരം വിദ്യാര്‍ത്ഥിനിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

Kerala

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

Kerala

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

Kerala

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

Football

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

പുതിയ വാര്‍ത്തകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.