പെര്‍ത്ത്: പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിലും ഓസ്‌ട്രേലിയക്ക് ജയം. ഏഴ് വിക്കറ്റിനാണ് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 30 പന്തുകള്‍ ബാക്കിനില്‍ക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 265 റണ്‍സെടുത്താണ് വിജയം കണ്ടത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 2-1ന് മുന്നില്‍.
ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ് ഓസീസ് വിജയം അനായാസമാക്കിയത്. 108 റണ്‍സോടെ സ്മിത്ത് പുറത്താകാതെ നിന്നു. അരങ്ങേറ്റ ഏകദിനം കളിച്ച പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് 82 റണ്‍സോടെ നായകന് മികച്ച പിന്തുണ നല്‍കി. 104 പന്തില്‍ 11 ഫോറും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്ങ്‌സ്. വാര്‍ണര്‍ 35ഉം ട്രവിസ് ഹെഡ് 23 റണ്‍സെടുത്ത് പുറത്താകാതെയും നിന്നു. സ്മിത്താണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ബാബര്‍ അസം (84), ഷര്‍ജീല്‍ ഖാന്‍ (50) എന്നിവരുടെ മികവിലാണ് 263 റണ്‍സ് നേടിയത്. ഷൊയ്ബ് മാലിക്കും ഉമര്‍ അക്മലും 39 റണ്‍സ് വീതം നേടി. മൂന്ന് വിക്കറ്റ് നേടിയ ജോഷ് ഹേസില്‍വുഡ് ഓസീസ് ബൗളിംഗില്‍ തിളങ്ങി.
















