Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിച്ച് ഏറ്റെടുക്കണം: മിശ്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 01:31 am IST
in Kerala

 

തിരുവനന്തപുരം: കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ശരിയായ താങ്ങുവില പ്രഖ്യാപിച്ച് മുഴുവന്‍ ഉത്പന്നങ്ങളും സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഭാരതീയ കിസാന്‍ സംഘ് അഖിലഭാരതീയ സെക്രട്ടറി മോഹിനിമോഹന്‍ മിശ്ര. കര്‍ഷകര്‍ക്കു വേണ്ടി എല്ലാ രാഷ്‌ട്രീയപ്പാര്‍ട്ടികളും അഭിപ്രായവ്യത്യാസം മറന്ന് ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചുലക്ഷം കര്‍ഷകരുടെ ഒപ്പോടു കൂടിയ ഭീമ ഹര്‍ജി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

70 വര്‍ഷമായി കര്‍ഷകരെ കുറിച്ച് ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയും ചിന്തിക്കാത്തതിന്റെ ഫലമാണ് രാജ്യത്ത് രണ്ടുലക്ഷം കര്‍ഷകരുടെ ആത്മഹത്യ. കര്‍ഷകരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിലും അസംബ്ലികളിലും പ്രത്യേക കര്‍ഷക സെഷന്‍ വിളിച്ചു ചേര്‍ക്കണം. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ശരിയായ വില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ കൃഷി വെടിഞ്ഞ് മറ്റു ജോലികളിലേക്കും നഗരങ്ങളിലേക്കും ചേക്കേറുകയാണ്. ഇത് അവസാനിപ്പിക്കാന്‍ ഉചിതമായ വില നല്‍കി കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്ഥാനസര്‍ക്കാരുകള്‍ സംഭരിക്കണം. നെല്ല് ഒരു ക്വിന്റലിന് 3000 രൂപയും പച്ചത്തേങ്ങ കിലോക്ക് 50 രൂപയും താങ്ങുവില പ്രഖ്യാപിക്കണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും തിക്തഫലം കൂടുതല്‍ അനുഭവിക്കുന്ന കേരളത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ജൈവസര്‍വകലാശാല ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യത്യസ്ത കാലാവസ്ഥ സാഹചര്യമുള്ള കേരളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ ശരിയായി ബോധ്യപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാരും എംപിമാരും എംഎല്‍എമാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് തുടര്‍ന്നു സംസാരിച്ച കിസാന്‍ സംഘ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഇ. നാരായണന്‍കുട്ടി ആവശ്യപ്പെട്ടു. പരമ്പരാഗത കൃഷിരീതി തകര്‍ന്ന കേരളം ഇന്ന് കൊടുംവരള്‍ച്ചയുടെ പിടിയിലാണ്. ഒപ്പം വന്യജീവി ആക്രമണവും കര്‍ഷകര്‍ക്ക് വലിയ ഭീഷണിയായിരിക്കുകയാണ്. ജൈവകൃഷിയുടെ പേരില്‍ കോടികള്‍ പൊടിക്കുന്ന സര്‍ക്കാര്‍ കന്നുകാലി സംരക്ഷണത്തിന് ഒരുനടപടിയും സ്വീകരിക്കുന്നില്ല. അതുപോലെ കര്‍ഷകര്‍ക്ക് സബ്‌സിഡി നേരിട്ട് നല്‍കണമെന്നും ഏജന്റുമാരെ ഇടനിലക്കാരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെല്ലിനുള്‍പ്പെടെ താങ്ങുവില ഇനത്തില്‍ കേന്ദ്രം നല്‍കിയ പണം വകമാറ്റി ചെലവഴിച്ച് സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനസെക്രട്ടറി കെ.വി. സഹദേവന്‍, സംഘടനാസെക്രട്ടറി സി.എച്ച്. രമേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ആയുര്‍വേദ കോളേജില്‍ നിന്നാരംഭിച്ച ജാഥയില്‍ നൂറുകണക്കിന് കിസാന്‍സംഘ് പ്രവര്‍ത്തകര്‍ അണിനിരന്നു. കലപ്പയേന്തിയ കര്‍ഷകനാണ് മാര്‍ച്ച് നയിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.