ടെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ 17 നില കെട്ടിടം തീപിടിച്ച് തകര്‍ന്ന് വീണ് 30 അഗ്നിശമനസേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ എഴുപത്തിയഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മുപ്പത്‌പേര്‍ സാധാരണക്കാരും 45 പേര്‍ അഗ്‌നിശമനസേനാ പ്രവര്‍ത്തകരുമാണ്.
തീപിടിത്തത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ കെട്ടിടം തകര്‍ന്ന് വീണാണ് അഗ്‌നിശമന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ഏറെ പഴക്കം ചെന്ന കെട്ടിടമാണിതെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും സംശയമുണ്ട്.
കെട്ടിടം നിന്ന സ്ഥലത്ത് നിന്ന് കച്ചവടക്കാരെയും മറ്റും തെളിവ് ശേഖരണത്തിനായി പോലീസ് ഒഴിപ്പിച്ചിട്ടുണ്ട്. നിരവധി എംബസികളും കെട്ടിടത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്നു. ടെഹ്്‌റാനില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് മുന്‍കരുതലിന്റെ ഭാഗമായി ടര്‍ക്കിഷ് എംബസിയേയും ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
















