തിരുവനന്തപുരം: സംസ്ഥാന ജയില്‍ മേധാവിയായി എഡിജിപി ആര്‍.ശ്രീലേഖ ചുമതലയേറ്റു. നിലവിലെ ജയില്‍ മേധാവിയായിരുന്ന അനില്‍കാന്തില്‍ നിന്നാണ് ശ്രീലേഖ ചുമതലയേറ്റത്. സംസ്ഥാനത്തെ ആദ്യ വനിതാ ജയില്‍ മേധാവിയാണ് ശ്രീലേഖ.
ഇന്റലിജന്‍സ് മേധാവിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു ശ്രീലേഖ. സെക്രട്ടറിയേറ്റില്‍ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കുന്ന വിവരം യഥാസമയം മുഖ്യമന്ത്രിയെ അറിയിക്കുന്നതില്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റിയിരുന്നു.
ഇതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി ഉണ്ടായിരുന്നു. തുടര്‍ന്നാണ് ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത്.
















