ബമാകോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനികരുടെയും മുന്‍ വിമതരുടെയും ക്യാമ്പ് ലക്ഷ്യംവെച്ച് നടന്ന ചാവേറാക്രമണത്തില്‍ 47 പേര്‍ മരിച്ചു. ആക്രമണത്തിൽ 60 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി യുഎന്‍ സമാധാന ദൗത്യസംഘം അറിയിച്ചു.
അടുത്തിടെയായി രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.വടക്കന്‍ മേഖലയില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഗാവോയിലാണ് സൈനിക ക്യാമ്പ് സ്ഥിതിചെയ്യുന്നത്. രാജ്യത്തെ വര്‍ഷങ്ങള്‍ നീണ്ട കലാപത്തിന് അന്ത്യംകുറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ ആക്രമണം.
ആക്രമണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് ഇബ്രാഹിം ബൗബാകര്‍ രാജ്യത്ത് മൂന്നു ദിവസത്തെ ഒൗദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.
















