Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിനും രക്ഷയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 11:50 pm IST
in Kerala

പൊന്‍കുന്നം പോലീസ് സ്റ്റേഷനില്‍ ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ എഡ്വേര്‍ഡ്

പൊന്‍കുന്നം: അക്രമം നടത്തിയതിന് കസ്റ്റഡിയില്‍ എടുത്ത എസ്എഫ്‌ഐക്കാരെ മോചിപ്പിക്കാന്‍ പൊന്‍കുന്നം പോലീസ് സ്റ്റേഷനു നേരെ സിപിഎം അക്രമം. ജനാലകളും സിസിടിവി ക്യാമറയും എറിഞ്ഞു തകര്‍ത്ത അക്രമികള്‍ മണിമല എസ്‌ഐയുടെ ജീപ്പം അടിച്ചുപൊളിച്ചു.

പൊന്‍കുന്നത്ത് ആര്‍എസ്എസിന്റെ പ്രാഥമിക ശിക്ഷാവര്‍ഗ് നടത്തിയ സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലും വ്യാപക അക്രമം. വനിതാ കോണ്‍സ്റ്റബിള്‍ അടക്കം രണ്ടു പോലീസുകാര്‍ക്ക് പരുക്കേറ്റു. ഇതിലെ അക്രമികളെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് പോലീസ് സ്റ്റേഷനു നേരെ ആക്രമണം നടത്തിയത്.

ബുധനാഴ്ച രാവിലെ ടൗണില്‍ നിന്ന് സ്‌കൂള്‍ പടിക്കലേക്ക് ഡിവൈഎഫ്‌ഐ,–എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍. വാസവനാണ് ഉദ്ഘാടനം ചെയ്തത്.

മാര്‍ച്ച് സ്‌കൂളിന് സമീപത്ത് എത്തും മുമ്പേ പോലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു. കല്ലേറില്‍ കണ്ണിനു പരിക്കേറ്റ എആര്‍ ക്യാമ്പിലെ സിപിഒ മിഥുന്‍ എഡ്വേര്‍ഡിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലുകൊണ്ട് പുറത്ത് പരിക്കേറ്റ പൊന്‍കുന്നം സ്റ്റേഷനിലെ വനിതാ സിപിഒ രശ്മി രാജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അക്രമത്തിന് നേതൃത്വം നല്‍കിയ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഇവരെ മോചിപ്പിക്കാന്‍ സ്റ്റേഷനു നേരെ കല്ലെറിഞ്ഞു, ദേശീയപാതയില്‍ സമരക്കാര്‍ ഉപരോധിച്ചു. കല്ലേറില്‍ സ്റ്റേഷന്‍ കവാടത്തില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയും ജനാലച്ചില്ലകളും തകര്‍ന്നു. അക്രമം വ്യാപിച്ചതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രാദേശിക സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കള്‍ ഇടപെട്ട് പുറത്തിറക്കി.

ഇതിനിടെ ടൗണിലൂടെ കടന്നുപോയ മണിമല എസ്‌ഐയുടെ ജീപ്പ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ജീപ്പിന്റെ ബോണറ്റില്‍ ചാടിക്കയറിയ പ്രവര്‍ത്തകര്‍ കല്ലും വടിയും ഉപയോഗിച്ച് ചില്ലുകള്‍ തകര്‍ത്തു. ഈ സമയം ഡ്രൈവറും, ഒരു പോലീസുകാരനും മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പൊന്‍കുന്നം പോലീസ് അല്ലെന്ന് അറിയിച്ചിട്ടും ഇവര്‍ അക്രമം തുടര്‍ന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നതോടെ അക്രമികള്‍ പിന്തിരിഞ്ഞു. അക്രമം നടത്തിയ കണ്ടാല്‍ അറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ദേശീയതലത്തില്‍ വിഷയമാക്കും

കോട്ടയം: കേരളത്തിലെ സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയവും നരഹത്യയും ദേശീയ തലത്തില്‍ വിഷയമാക്കുമെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനാണ് സിപിഎം ശ്രമിക്കുന്നത്. പാലക്കാട്ട് വീട്ടമ്മ ഉള്‍പ്പടെയുള്ളവരെ ചുട്ടു കൊന്ന സിപിഎം നടപടി രാജ്യത്തിന് തന്നെ നാണക്കേടാണ്. എന്നിട്ട് അസഹിഷ്ണുതയെപ്പറ്റി പ്രസംഗിക്കുന്ന സിപിഎം നിലപാട് അപഹാസ്യമാണ്.

പിണറായി സര്‍ക്കാരിന്റെ ഏഴു മാസത്തിനുള്ളില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. ഈ നരഹത്യകള്‍ക്ക് രാഷ്‌ട്രീയമായ തിരിച്ചടി ലഭിക്കും. കൊലപാതക രാഷ്‌ട്രീയം വച്ചു പൊറുപ്പിക്കാനാവില്ല. തങ്ങള്‍ അക്രമ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കില്ല. ആശയത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും തലത്തില്‍ നേരിടും.

മാറുന്ന രാഷട്രീയ സാഹചര്യം സിപിഎം മനസിലാക്കണം. കേരളത്തിലും താമര വിരിയുകയാണ്. അടുത്ത തവണ കേരള ഭരണം പിടിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ ജനങ്ങള്‍ അവസരം കാത്തിരിക്കുകയാണ്. മോദി ജനങ്ങളുടെ മനസിലേക്ക് ഇറങ്ങിക്കഴിഞ്ഞു. അവരെ ഒരുമിപ്പിക്കുക മാത്രമാണ് അണികള്‍ക്ക് ചെയ്യാനുള്ളത്.

പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെ ചെറുത്തു നില്‍ക്കുന്നവരെ താന്‍ സല്യൂട്ട് ചെയ്യുന്നു. അവരുടെ പോരാട്ടത്തിന് വിജയാശംസ നേരുന്നു-വെങ്കയ്യ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.