Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയത്തിലേക്കില്ല; ജെല്ലിക്കെട്ട് വേണം: സൂര്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 11:37 pm IST
in Kerala

തിരുവനന്തപുരം: രാഷ്‌ട്രീയരംഗത്തേക്കില്ലെന്നും ജെല്ലിക്കെട്ടുപോലുള്ള ഉത്സവ ആഘോഷങ്ങള്‍ നിരോധിക്കുന്നത് ശരിയല്ലെന്നും നടന്‍ സൂര്യ. തന്റെ പുതിയ ചിത്രമായ സിങ്കം 3ന്റെ റിലീസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ രാഷ്‌ട്രീയ വിവാദങ്ങളോട് പ്രതികരിക്കാനില്ല. രാഷ്‌ട്രീയത്തിലേക്ക് താനില്ലെന്നും സൂര്യ പറഞ്ഞു. ജെല്ലിക്കെട്ട് ഇപ്പോള്‍ ജനകീയ കോടതിയിലാണ്. ആഘോഷങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ ഉള്ളതാണ്. അത് നിരോധിക്കണമെന്ന് പറയുന്നത് കോപ്പിയടി നടക്കുന്നതിനാല്‍ പരീക്ഷ നിരോധിക്കണം എന്നു പറയുന്നതുപോലെയാണ്.

കേരളത്തില്‍ നിരവധി കഴിവുറ്റ താരങ്ങളും സംവിധായകരുമുണ്ട്. മമ്മൂട്ടിയുടെയും ലാലേട്ടന്റെയുമൊക്കെ നിരവധി സിനിമകള്‍ കണ്ടിട്ടുണ്ട്. യുവതാരങ്ങള്‍ ഏറെയുണ്ട്. അവാര്‍ഡ് ചടങ്ങുകളില്‍ ഭാര്യയും അനിയത്തിയുമെല്ലാം മലയാളത്തിലെ യുവനടന്മാരൊടൊപ്പം നിന്ന് ഫോട്ടോയെടുക്കാറുണ്ട്. റോഷന്‍ ആന്‍ഡ്രൂസുമായി ചേര്‍ന്ന് മറ്റൊരു മലയാളസിനിമ ആഗ്രഹമുണ്ട്. തമിഴ് ചിത്രങ്ങളും മലയാള സിനിമകളും തമ്മില്‍ ഏറെ വിത്യാസമുണ്ട്. മലയാള സിനിമയ്‌ക്ക് അനുയോജ്യമായ രീതിയില്‍ ഞാന്‍ പരിവര്‍ത്തനപ്പെടണം. മലയാളികള്‍ തമിഴ് സിനിമയ്‌ക്ക് നല്‍കുന്ന ആദരവ് അതിശയകരമാണ്. മറ്റു സംസ്ഥാനങ്ങളില്‍ തമിഴ് ചിത്രങ്ങള്‍ ഡബ് ചെയ്ത് കാണിക്കുമ്പോള്‍ കേരളത്തില്‍ തമിഴ് ഭാഷയില്‍ തന്നെയാണ് ചിത്രങ്ങളെ സ്വീകരിക്കുന്നത്.

കേരളത്തിലെ രാഷ്‌ട്രീയനേതാക്കളും അതിശയിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ജയലളിതയുടെ മരണചടങ്ങില്‍ കേരളത്തില്‍ നിന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയും ഒരുമിച്ച് ഒരു കാറില്‍ വന്നത് അതിശയപ്പെടുത്തി. ഇന്നലെ കേരള മുഖ്യമന്ത്രിയോടൊപ്പം ഒരുമിച്ച് യാത്രചെയ്യാനായി ഒരു ഹെഡ്മാസ്റ്റര്‍ കുട്ടിയെ സ്വീകരിക്കുന്നതുപോലെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്.

പോലീസ് പട്ടാളവേഷങ്ങളോട് താല്‍പര്യം അവരോടുള്ള ആദരവാണ്. ഒരു പ്രശസ്തിയും ആഗ്രഹിക്കാതെ നാടിനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്നവര്‍. പല പോലീസുകാരുടെയും ജീവിതം നേരിട്ടറിഞ്ഞിട്ടുണ്ട്. അവധിദിനങ്ങള്‍ ആഘോഷിക്കാതെ ആരാലും അറിയപ്പെടാതെ നാടിനുവേണ്ടി ജീവിക്കുന്നവര്‍. അവരോടുള്ള ആദരവ് ഏറെയാണ്.

സിങ്കം 3 ഇറങ്ങുന്നത് ആദ്യഭാഗത്തിനുശേഷം എട്ടുവര്‍ഷം കഴിഞ്ഞാണ്. അന്നത്തെ പോലീസ് ഓഫീസറില്‍നിന്നും പക്വതയാര്‍ന്ന പോലീസ് ഓഫീസറാവും ചിത്രത്തില്‍. തന്റെ ആദ്യകാല ചിത്രമായ സാമിയുടെ രണ്ടാംഭാഗം ചര്‍ച്ചയിലാണ്. അതിനായി കാത്തിരിക്കുകയാണ്.

നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനുവേണ്ടി ആരംഭിച്ച അഗാരം ഫൗണ്ടേഷനില്‍നിന്നും ഇത്തവണ 600 വിദ്യാര്‍ത്ഥികള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തുനിന്നും പഠിച്ചിറങ്ങിയതായും സൂര്യ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകനായ ഹരിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.