ഇടുക്കി: തലമാലിക്കുടിയില് കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തില്‍ കേസ് എടുക്കുന്ന കാര്യത്തില്‍ അടിമാലി പോലീസിന് വീഴ്ച്ചപറ്റിയതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
കേസില്‍ മൊഴിയെടുത്തെങ്കിലും വേണ്ട ഗൗരവത്തില്‍ പരിഗണിച്ചില്ല എന്നാണ് ഡിവൈഎസ്പി സജി നടത്തിയ അന്വേഷണത്തില്‍ പറയുന്നത്. കേസ് ഒതുക്കുന്നതിനുള്ള ശ്രമം നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പരാമര്‍ശമുണ്ട്. കേസില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇത് വേണ്ട രീതിയില്‍ പരിഗണിക്കാതെ കേസ് ഒതുക്കിയതെന്ന റിപ്പോര്‍ട്ടാണ് ജില്ലാ പോപാലീസ് മേധാവിക്ക് സമര്‍പ്പിച്ചിരിക്കുന്നത്.
സംഭവം ഇങ്ങനെ; കഴിഞ്ഞ 13ന് രാത്രിയാണ് ജീപ്പ് ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് ഒരു സംഘം ആളുകള്‍ ജീപ്പ് ഡ്രൈവറായ തലമാലിക്കുടി സ്വദേശി സജിയെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് കര്ണ്ണപുടത്തിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
കേള്‍വിശേഷി നഷ്ടപ്പെടുമെന്നാണ് വിവരം. മന്നാന്‍ സമുദായത്തില്‍ പെട്ടവരാണ് തലമാലിക്കുടിയിലെ നിവാസികള്‍. ഇവിടെ നടന്ന ഉത്സവത്തിനിടെ സജി ജീപ്പ് ഓടിച്ച് വരുന്നതിനിടെ മറ്റ് രണ്ട് പേര് സഞ്ചരിച്ച ബൈക്കില്‍ ജീപ്പ് ഇടിക്കുകയായിരുന്നു. ഇതേ തുര്‍ന്നാണ് രണ്ട് ചേരിയായി തിരിഞ്ഞ് സംഘര്‍ഷം ഉണ്ടാകുന്നത്.
ഈ കേസാണ് പോലീസ് ഇടപെട്ട് ഒതുക്കിയതായി ആരോപണം വന്നത്. തങ്ങളുടെ പക്ഷം കേള്‍ക്കാതെ കേസ് ഒതുക്കിയതായി കാട്ടി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു.
ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവങ്ങള്‍ പുറത്ത
ാകുന്നത്. മൊഴിയെടുക്കാനെത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടിയുണ്ടാകും എന്നാണ് വിവരം.
















