Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാസര്‍കോട് സിഡിഎസ് മുന്‍ മെമ്പര്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 12:26 pm IST
in Kerala

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ നടന്ന ഭവന പുനരുദ്ധാരണ പദ്ധതിയില്‍ നടന്ന ലക്ഷങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ട് സിഡിഎസ് മുന്‍ മെമ്പര്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കാസര്‍കോട് നഗരസഭാ സിഡിഎസ് മുന്‍ മെമ്പര്‍ സെക്രട്ടറിയും ഭവന പുനരുദ്ധാര പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായിരുന്ന കെ.പി.രാജഗോപാലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

അഴിമതി നിരോധന നിയമം, കൃത്രിമ രേഖ ചമക്കല്‍, വഞ്ചന അടക്കമുള്ള ഇന്ത്യന്‍ ശിക്ഷന്‍ നിയമങ്ങള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നതെന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്‌പി രഘുരാമന്‍ പറഞ്ഞു. വിജിലന്‍സ് സിഐ അനില്‍ കുമാറിന് അന്വേഷണ ചുമതല.

നഗരസഭയില്‍ 2015- 2016 വര്‍ഷത്തെ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ 60 പേര്‍ക്കാണ് കാല്‍ ലക്ഷം രൂപ വീതം നല്‍കിയത്. എന്നാല്‍ ശരിയായ രീതിയിലല്ല ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കിയതെന്നും വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചെക്ക് തിരുത്തി കൃത്രിമം നടത്തിയതടക്കമുള്ള കാര്യങ്ങളും കണ്ടെത്തിയിരുന്നു. ഇപ്പോള്‍ മെമ്പര്‍ സെക്രട്ടറിക്കെതിരെ മാത്രമാണ് കേസെടുത്തിരിക്കുന്നത്. കൂടുതുല്‍ അന്വേഷണം നടത്തുമ്പോള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്കെതിരെയും ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പെട്ട ജനപ്രതിനിധികളടക്കമുള്ളവര്‍ക്കെതിരെയും കേസെടുക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്‌പി സൂചിപ്പിച്ചു.

60 ഓളം പേര്‍ക്ക് വീട് റിപ്പയര്‍ നല്‍കിയതില്‍ അഞ്ചു വീടുകള്‍ പരിശോധിച്ചിട്ടുണ്ടെന്നും ഇവര്‍ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്ന് തെളിഞ്ഞതായും ഇവര്‍ക്ക് സഹായത്തിന് അര്‍ഹതയില്ലെന്നും അറ്റകുറ്റപ്പണി നടത്താതെ പണം വാങ്ങിയതായി തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് വ്യക്തമാക്കി. അഴിമതി വിരുദ്ധ സംഘടനയായ ജിഎച്ച്എമ്മിനു വേണ്ടി ബുര്‍ഹാന്‍ തളങ്കരയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സിഐ പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം നഗരസഭാ ഓഫീസിലെത്തി പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

200 ഓളം അപേക്ഷകര്‍ നിലവിലുണ്ടായിട്ടും മുന്‍ഗണനാക്രമം മറികടന്ന് ആനുകൂല്യങ്ങള്‍ക്കായി ആശ്രിതരെ തിരുകിക്കയറ്റിയെന്നാണ് പരാതി. സഹായം ലഭിച്ച 60 പേരില്‍ 23 പേര്‍ വീട്ടുടമസ്ഥരല്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 20 അപേക്ഷകര്‍ പണം ചെലവാക്കിയതിന്റെ രേഖകള്‍ നഗരസഭയ്‌ക്ക് സമര്‍പിച്ചിട്ടില്ല. ബിപിഎല്‍ ലിസ്റ്റിലുള്ളവര്‍ക്കാണ് അനുവദിക്കാന്‍ തീരുമാനിച്ചതെങ്കിലും ഇതൊന്നും പാലിച്ചിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ വ്യക്തമായി. നഗരസഭയില്‍ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി ബിജെപി അംഗങ്ങള്‍ കൗണ്‍സില്‍ യോഗങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയര്‍പേഴ്‌സണെ ഉപരോധിക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

India

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.