Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലോ അക്കാദമി: വിദ്യാര്‍ത്ഥി നേതാക്കളുടെ നിരാഹാരം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2017, 10:27 pm IST
in Kerala

തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതിയംഗവും മുന്‍ എല്‍എല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍നായരുടെ സഹോദരപുത്രി നടത്തുന്ന കേരള ലോ അക്കാദമി ലോ കോളേജിനെതിരെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭം തുടരുന്നു.

വിദ്യാര്‍ത്ഥികളുടെ അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട് ലോ അക്കാദമിയില്‍ എബിവിപി നടത്തിവരുന്ന നിരാഹാരസമരം തുടരുകയാണ്. മരണംവരെ നിരാഹാരം അനുഷ്ഠിക്കാനുള്ള തീരുമാനത്തിലാണ് എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകള്‍. എസ്എഫ്‌ഐ ഒഴികെയുളള സംഘടനകളുമായി ചേര്‍ന്ന് സംയുക്ത നിരാഹാരസമരമാണ് എബിവിപി നടത്തുന്നത്.

എബിവിപി യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്ത്, വൈസ്പ്രസിഡന്റ് കെ.പി. അഭിനന്ദ് എന്നിവരാണ് സമരപ്പന്തലിലുള്ളത്. ഇവര്‍ക്കു ശക്തമായ പിന്തുണയുമായി പ്രവര്‍ത്തകരുമുണ്ട്. ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്‌ക്കണമെന്ന ശക്തമായ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും യാതൊരുകാരണവശാലും സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്നും പുഞ്ചക്കരി അഭിജിത്ത് പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ, സമരം ഒത്തുതീര്‍ന്നാലും ഇവര്‍ പിന്നീട് ലോ അക്കാദമിയില്‍ കയറുമ്പോള്‍ പ്രതികാരനടപടികള്‍ സ്വീകരിക്കുമെന്ന സമീപനമാണ് പ്രിന്‍സിപ്പലിന്റേത്.

കഴിഞ്ഞ കുറേനാളായി പ്രിന്‍സിപ്പലുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല. വിദ്യാര്‍ത്ഥികളെ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതും ബാത്ത് റൂമില്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നതും കോളേജ് പരിസരങ്ങളിലും ക്ലാസ് റൂമിലും അംഗീകരിക്കാനാകാത്തവിധം ക്യാമറാനിരീക്ഷണത്തിലാക്കിയതും ഇന്റേണല്‍മാര്‍ക്ക് നല്‍കുന്നതിലെ പക്ഷപാതിത്വവുമാണ് വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്. അതിനിടെ വിദ്യാര്‍ത്ഥിസമരത്തിന് പിന്തുണയുമായി ഹോസ്റ്റലിലെ 50 ഓളം വരുന്ന വിദ്യാര്‍ത്ഥിനികളും സമരമാര്‍ഗ്ഗത്തിലേക്കു തിരിഞ്ഞിട്ടുണ്ട്. ഹോസ്റ്റലിലെ കുട്ടികള്‍ക്ക് യാതൊരുവിധ സ്വാതന്ത്ര്യവും പ്രിന്‍സിപ്പല്‍ അനുവദിക്കുന്നില്ലെന്നും അവരുടെ ഒരു ബന്ധുവാണ് ഭരണം നടത്തുന്നതെന്നും ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് എബിവിപി ദേശീയ നിര്‍വാഹകസമിതിയംഗം അശ്വിന്‍ രാധാകൃഷ്ണന്‍, മുന്‍ സംസ്ഥാന സെക്രട്ടറി പ്രസാദ്, ജില്ലാ സമിതിഅംഗം അഖില്‍, ബിജെപി ജില്ലാ സെക്രട്ടറി അഞ്ജന, ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം സെക്രട്ടറി മനു പ്രദീപ് എന്നിവര്‍ സമരപന്തലിലെത്തി.

ഇതിനിടെ അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം രംഗത്തെത്തി. ചീത്തപ്പണത്തിന്റെ വേദാന്തങ്ങളായി സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മാറിക്കഴിഞ്ഞുവെന്നതിന്റെ തെളിവാണ് ലോ അക്കാദമിയില്‍ നടന്ന മാനേജുമെന്റ് അതിക്രമങ്ങളെന്ന് സെല്‍ഫ് ഫിനാന്‍സ് ആന്‍ഡ് അണ്‍എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി)സംസ്ഥാന പ്രസിഡന്റ് കൂടിയായ ബിനോയ് വിശ്വം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം സ്വാശ്രയ മാനേജുമെന്റുകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണം.

മാനേജുമെന്റുകളുടെ മനുഷ്യത്വ രഹിതമായ നടപടികളില്‍ നിന്ന് വിദ്യാലയങ്ങളെ മോചിപ്പിച്ച് വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കണം. അവിടങ്ങളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെയും അനധ്യാപകരുടെയും അവസ്ഥയും അതീവ ദയനീയമാണ്. അവര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമനിര്‍മ്മാണം അനിവാര്യമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.