കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ കലയുടെ കേളികൊട്ടുയര്‍ന്നപ്പോള്‍ ജനങ്ങളുടെ കീശ കൊള്ളയടിക്കല്‍ കച്ചവടക്കാരും ആരംഭിച്ചു കഴിഞ്ഞു. പ്രധാനമത്സരങ്ങള്‍ നടക്കുന്ന പോലീസ് മൈതാനത്തിന് സമീപമുള്ള കച്ചവട സ്ഥാപനങ്ങള്‍ സാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സ്റ്റേഡിയം കോര്‍ണ്ണറിലുള്ള ചെറു ചായക്കടകളും, കൂള്‍ബാറുകളും മുന്‍ ദിവസങ്ങളിലേക്കാള്‍ സാധനങ്ങള്‍ക്ക് അഞ്ച് രൂപയിലധികം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. കലോത്സവം ലക്ഷ്യമാക്കി ജനങ്ങളുട കീശ കൊള്ളയടിക്കാനാണ് കച്ചവടക്കാരുട ശ്രമം. ലൈം, ചായ, ചെറുകടികള്‍ തുടങ്ങിയവയുടെ വില വര്‍ദ്ധിപ്പിച്ചെങ്കിലും ഗുണനിലവാരം തീരയില്ലന്ന് ജനങ്ങള്‍ പറഞ്ഞ് തുടങ്ങിയിട്ടുണ്ട്. നഗരത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് ഏകീകൃത വിലനിരവാരം ഉണ്ടാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അത് നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
















