Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി നേതൃയോഗങ്ങള്‍ക്ക് ഇന്ന് കോട്ടയത്ത് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 10:13 am IST
in Kerala

കോട്ടയം: രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് കോട്ടയത്ത് തുടക്കമാകും. കുങ്കുമ ഹരിത പതാകകളാല്‍ കോട്ടയം നഗരം നിറഞ്ഞു. സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്ന ദേശീയ, സംസ്ഥാന നേതാക്കളെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകളും നഗരത്തിന്റെ പ്രധാനമുഖങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. കോട്ടയത്ത് ഇതാദ്യമായാണ് ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗം നടക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബിജെപിയുടെ സുപ്രധാനയോഗങ്ങളില്‍ സംസ്ഥാന രാഷ്‌ട്രീയ സംഭവവികാസങ്ങള്‍ക്ക് പുറമേ ദേശീയ സമകാലീന വിഷയങ്ങളും ചര്‍ച്ച ചെയ്യും. സംസ്ഥാനത്ത് പൊതുവേ ദളിത് ജനവിഭാഗങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നേരെ തുടര്‍ച്ചയായി നടന്നുവരുന്ന അതിക്രമങ്ങളും യോഗത്തിന്റെ പരിഗണനയില്‍ വരും. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഘടനാ പ്രവര്‍ത്തനത്തിന് ദിശാരൂപം നല്‍കുന്ന മാര്‍ഗരേഖയുടെ വിശദ ചര്‍ച്ചയും കൗണ്‍സിലില്‍ നടക്കും. വിവിധ വിഷയങ്ങളില്‍ പ്രമേയങ്ങളും അവതരിപ്പിക്കപ്പെടും.

ദല്‍ഹിയില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രവര്‍ത്തനം താഴേത്തട്ടുമുതല്‍ സുശക്തമാക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ക്ക് നേതൃയോഗങ്ങള്‍ രൂപം നല്‍കും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ നടന്ന മേഖലാ യാത്രകളുടെ അവലോകനങ്ങളും നടക്കും. അന്നം, വെള്ളം, മണ്ണ്, തൊഴില്‍, പാര്‍പ്പിടം തുടങ്ങി ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്ന സമരപോരാട്ടങ്ങളും വിലയിരുത്തപ്പെടും.

ശാസ്താംകോട്ടയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ‘ജലസ്വരാജ്’ പദ്ധതി ജനകീയകൂട്ടായ്‌മയിലൂടെ വിപുലമാക്കുന്നതിന് സംസ്ഥാന കൗണ്‍സില്‍ അന്തിമരൂപം നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളും, അതിന്റെ ഗുണഫലങ്ങളും സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തിലുള്ള പ്രചാരണ പരിപാടികളും ആവിഷ്‌കരിക്കപ്പെടും.

18ന് നടക്കുന്ന കൗണ്‍സിലിന്റെ മുന്നോടിയായി ഇന്ന് വൈകുന്നേരം 4ന് തിരുനക്കര ഹോട്ടല്‍ ഐശ്വര്യയില്‍ കോര്‍ കമ്മിറ്റി യോഗവും, സംസ്ഥാന ഭാരവാഹികളുടെ യോഗവും നടക്കും.

നാളെ രാവിലെ ഹോട്ടല്‍ ഐഡ ഓഡിറ്റോറിയത്തില്‍ സംസ്ഥാന കമ്മിറ്റി യോഗം നടക്കും. ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍കുമാര്‍ കട്ടീല്‍ എം. പി. എന്നിവര്‍ പങ്കെടുക്കും. 18ന് രാവിലെ 10ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം കേന്ദ്ര നഗരവികസന മന്ത്രി എം. വെങ്കയ്യനായിഡു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. 1375 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. വൈകുന്നേരത്തോടെ സംസ്ഥാന കൗണ്‍സില്‍ പൂര്‍ണ്ണമാകും. ഇതോടെ മൂന്നു ദിവസത്തെ നേതൃയോഗങ്ങള്‍ക്ക് സമാപനമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

പുതിയ വാര്‍ത്തകള്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.