അടൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ തെങ്ങമം വാര്‍ഡിലെ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. മൂന്നാറ്റുകര, ഗണേശ വിലാസം, തോട്ടത്തില്കുഴി എന്നീ പട്ടികജാതി കോളനികളിലാണ് ശുദ്ധജലമില്ലാതെ ആളുകള്‍ കൂടുതല്‍ വലയുന്നത്.
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപാ ചിലവില്‍ എട്ടുമാസം മുമ്പ് ആരംഭിച്ച പദ്ധതി പൂര്‍ത്തിയാക്കാത്തതാണ് ജനങ്ങള്‍ക്ക് ദുരിതമാകുന്നത്. പദ്ധതിക്കായി കിണറും, പമ്പുഹൗസും പണി തീര്‍ത്തിട്ടുണ്ട്. എന്നാല്‍ തുടര്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. കോളനിയില്‍ കുടിവെള്ള പദ്ധതി നടപ്പാക്കാതെ ചിലര്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിനെതിരേ ബിജെപി പള്ളിക്കല്‍ വില്ലേജ് കമ്മിറ്റി പ്രതിഷേധിച്ചു. പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഭാരവാഹികളായ രാജേഷ് തെങ്ങമം, ശശിധരക്കുറുപ്പ്, ശ്രീകുമാര്‍, അനില്‍കുമാര്‍, രാധാകൃഷ്ണന്, മധുകുമാര്‍, രവീന്ദ്രന്‍പിള്ള, പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: