കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കാന്‍ ഫത്വ. അങ്ങനെ ചെയ്യുന്നവര്‍ക്ക് 25 ലക്ഷം രൂപയും മൗലവി പ്രഖ്യാപിച്ചു
.കൊല്‍ക്കത്ത ടിപ്പു സുല്‍ത്താന്‍ മോസ്‌ക്കിലെ നൂര്‍ ഉര്‍ റഹ്മാന്‍ ബര്‍ക്കാതിയാണ് പ്രധാനമന്ത്രിക്കെതിരെ നീചമായ പ്രഖാപനങ്ങളുമായി രംഗത്തെത്തിയത്. എന്നാല്‍ ഫത്വക്കെതിരെ പലയിടങ്ങളിലും രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.
നോട്ട് അസാധുവാക്കിയ മോദിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കണം, അങ്ങനെ ചെയ്യുന്നവര്‍ക്ക് 25 ലക്ഷം രൂപ നല്‍കും. ഇതിനെതിരെ ബിജെപി പരാതി നല്‍കിയിട്ടുണ്ട്. പരാതി നല്‍കിയാലും നിലപാടില്‍ ഉറച്ചുനില്‍ക്കും.
















