ന്യൂദല്‍ഹി: കൃത്രിമം കാണിക്കാന്‍ കഴിയാത്ത തരത്തിലുള്ള പുതിയ പാന്‍( പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡ് നല്‍കിത്തുടങ്ങി. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുള്ള കാര്‍ഡില്‍ ഹിന്ദിയിലും ഇംഗ്‌ളീഷിലുമുള്ള കുറിപ്പുകളുമുണ്ട്.
പുതിയ അപേക്ഷകര്‍ക്കാണ് പുതിയ കാര്‍ഡുകള്‍ ഇപ്പോള്‍ നല്‍കുന്നത്. നിലവിലെ കാര്‍ഡ് മാറ്റി നല്‍കാന്‍ അപേക്ഷിക്കാം. ഈ കാര്‍ഡുകളില്‍ അതിവേഗ പ്രതികരണ ( ക്വിക്ക് റസ്‌പോണ്‍സ് കോഡ്)കോഡുണ്ട്. പരിശോധനകള്‍ ഇത് വേഗത്തിലാക്കും.
ഉപഭോക്താവിന്റെ മുഴുവന്‍ വിവരങ്ങളും ഒറ്റയടിക്ക് ലഭ്യമാക്കാനും ഇത് ഉപകരിക്കും. രണ്ടു ലക്ഷം രൂപയ്‌ക്കു മുകളിലുള്ള സകല ഇടപാടുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 25 കോടി പേര്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്.
















