ന്യൂദല്‍ഹി: ഭീകരതയും നിഴല്‍ യുദ്ധവും രാജ്യത്തിന് ഭീഷണിയാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഏത് ആക്രമണത്തെയും നേരിടാന്‍ സൈന്യം സുസജ്ജമാണ്. ആവശ്യമെങ്കില്‍ വീണ്ടും പാക്കിസ്ഥാനില്‍ മിന്നലാക്രമണം നടത്തുമെന്നും കരസേനാ മേധാവി അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്‌ക്കായി ഏതു നടപടിയും സൈന്യം സ്വീകരിക്കുമെന്നും ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കരസേനാ മേധാവി പറഞ്ഞു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
സൈനികര്‍ക്ക് നല്‍കുന്നത് മോശം ഭക്ഷണമാണെന്ന സൈനികന്റെ പരാതിയില്‍ നടപടിയുണ്ടാകും. എന്നാല്‍ ഇത്തരം പരാതികള്‍ നല്‍കാന്‍ സൈന്യത്തിന് അതിന്റേതായ സംവിധാനങ്ങളുണ്ട്. അതുമറികടന്ന് പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ മാദ്ധ്യമങ്ങള്‍ മുന്നോട്ടുവന്നതില്‍ സന്തോഷമുണ്ടെന്നും മാദ്ധ്യമങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും റാവത്ത് പറഞ്ഞു.
സൈനികര്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ തന്നോട് നേരിട്ട് പറയാം. അതെല്ലാം പരിഹരിക്കപ്പെടുമെന്നും റാവത്ത് ഉറപ്പുനല്‍കി. ഉന്നതര്‍ക്കെതിരെ സൈനികര്‍ പരാതി നല്‍കുന്നതിന് ഭയക്കേണ്ടതില്ലെന്നും അത്തരം പരാതികള്‍ നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
















