പഴയങ്ങാടി: ബിജെപി പ്രചരണ ജാഥക്ക് സ്വീകരണം നല്‍കാന്‍ ഒരുക്കിയ വേദിക്കരികെ ചുരുട്ടും വലിച്ച് തോക്കേന്തി നില്‍ക്കുന്ന ചെഗുവേരയുടെ ഫ്‌ളക്‌സ് ബോര്‍ഡ് വെച്ച് ഡിഫിക്കാര്‍ പരിഹാസ്യരായി. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദേശീയതയുടെയും പ്രതീകമായ വിവേകാനന്ദന്റെ ചിത്രം ഉടനെത്തന്നെ വേദിക്കു മുന്നില്‍ സ്ഥാപിച്ച് പുഷ്പാര്‍ച്ചനയോടെ ചടങ്ങ് ആരംഭിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണച്ചടങ്ങ് ആരംഭിച്ചു. ക്രൂരതയുടെയും ഭീകരതയുടെയും പ്രതിപുരുഷനാണ് ചെഗുവേരയെന്നും നായനാരെപ്പോലുള്ള നേതാക്കന്‍മാര്‍ ഇപ്പോഴുണ്ടായിരുന്നെങ്കില്‍ ഇത്തരക്കാരെ നിലക്കു നിര്‍ത്തുമായിരുന്നുവെന്നും യുവാക്കള്‍ വിവേകാനന്ദനെയാണ് മാതൃകയാകേണ്ടതെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ചെഗുവേരയുടെ പടം പരിപാടി അവസാനിക്കും വരെ പോലീസ് മറച്ചു പിടിക്കുകയും ചെയ്തു.
















