നാഗര്‍കോവില്‍: കന്യാകുമാരി വിവേകാനന്ദകേന്ദ്രം വളപ്പില്‍ നിര്‍മ്മിച്ച ഭാരതമാതാ ക്ഷേത്രവും,രാമായണ ദര്‍ശന ചിത്രീകരണ മണ്ഡപവും,വീര ഹനുമാന്‍ ക്ഷേത്രവും പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിച്ചത്. തമിഴില്‍ പൊങ്കല്‍ ആശംസ നേര്‍ന്നായിരുന്നു പ്രസംഗം തുടങ്ങിയത്.
രാമദര്‍ശനമാണ് തന്റെ ഭരണത്തിന്റെ വഴികാട്ടിയെന്നും യുവാക്കള്‍ രാമായണം ഉള്‍ക്കൊണ്ടാല്‍ രാജ്യത്തിന്റെ വളര്‍ച്ചക്ക് ഏറെ പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രഉപരിതല ഗതാഗത സഹ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ഹനുമാന്‍ വിഗ്രഹത്തിനു മുന്നിലുംു ഗുരുജി മൊരാരി ബാബു, രാമപാദത്തിലും വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷന്‍ പി.പരമേശ്വരന്‍ ഭാരതമാതാ ക്ഷേത്രത്തിനു മുന്നിലും നിലവിളക്ക് തെളിയിച്ചു. വിവേകാനന്ദകേന്ദ്രം സ്ഥാപകന്‍ ഏകനാഥ് റാനഡെയുടെ ഛായാച്ചിത്രം വെള്ളിമല വിവേകാനന്ദാശ്രമം മഠാധിപതി സ്വാമി ചൈതന്യാനന്ദ അനാഛാദനം ചെയ്തു.
ഇരുപത്തിഏഴ്‌കോടി രൂപാ ചിലവില്‍ മൂന്ന് ഏക്കര്‍ വളപ്പിലാണ് ഭാരതമാതാക്ഷേത്രവും അനുബന്ധ ക്ഷേത്രങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. രാമായണ ദര്‍ശന മണ്ഡപത്തിനു മുന്നില്‍ ഒറ്റക്കല്ലില്‍ 27 അടി ഉയരവും പന്ത്രണ്ടര ടണ്‍ ഭാരവുമുള്ള വീരഹനുമാന്‍ വിഗ്രഹവും, മണ്ഡപത്തിനു മുകളില്‍ ഭാരതമാതാ ക്ഷേത്രവു സ്ഥാപിച്ചിരിക്കുന്നു. ഇവിടെ 15 അടി ഉയരവും അഞ്ചര ടണ്‍ ഭാരവുമുള്ള വെങ്കല നിര്‍മ്മിതമായ ഭാരതമാതാ വിഗ്രഹവും,18അടി നീളവും 12അടി വീതിയിലുമുള്ള ശ്രീരാമ പട്ടാഭിഷേക പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. . ഉദ്ഘാടന ചടങ്ങില്‍ ബാലകൃഷ്ണന്‍,നിവേദിത,ജനറല്‍ സെക്രട്ടറി ബാനുദാസ് തുടങ്ങിയവരു സന്നിഹിതരായിരുന്നു.
















