കുമളി: അന്‍പതാം വയസില്‍ സര്‍ക്കാര്‍ പച്ചക്കറി തോട്ടം വിനോദ സഞ്ചാര മേഖലയിലേക്ക്. കാര്‍ഷിക മേഖലയെ വിനോദ സഞ്ചാരവുമായി കൂട്ടിയിണക്കി നവീനപദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. വണ്ടിെപ്പരിയാറിന് സമീപം വാളാര്‍ഡി 62-ാം മൈലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പച്ചക്കറി തോട്ടമാണ് അന്‍പത് വയസ് പിന്നിടുന്നത്.
ഇതുമായി ബന്ധപ്പെട്ട തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതയോരത്ത് പ്രവര്‍ത്ത
ിക്കുന്ന ഈ കാര്‍ഷിക കേന്ദ്രം വിനോദ സഞ്ചാരികളെ കൂടി ആകര്‍ഷിക്കാന്‍ പദ്ധതിയൊരുക്കുന്നു. 90 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുവാനും വിളകളും ,വിത്തിനങ്ങളും വാങ്ങുവാനും സന്ദര്‍ശകര്‍ക്ക് അവസരമുണ്ടാകും . ഇതോടൊപ്പം നിലവില്‍ കര്‍ഷകര്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ തുടരുകയും കൃഷി സംബന്ധമായ കൂടുതല്‍ വിജ്ഞാനം കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്കാന്‍ വേണ്ടി നൂതന കൃഷി രീതികളും, ജൈവവള നിര്‍മ്മാണവും ജൈവ കാര്‍ഷിക വിത്തുകളുടെ ഉത്പാദനവും വിപുലമാക്കുമെന്ന് ഡയറക്ടര്‍ എന്‍ എസ് ജോഷ് പറഞ്ഞു.
വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി ഇന്‍ഫര്‍മേഷന്‍ സെന്ററും, നവീന ശൗചാലയവും, വിളകളുടെയും , വിത്തുകളുടെയും പുതിയ വില്പ്പന കേന്ദ്രവും സ്ഥാപിക്കും. ഇതിനായി കൃഷി വകുപ്പ് 50 ലക്ഷവും രൂപ അനുവദിച്ചിരുക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ പ്രവേശന ഫീസായി അന്‍പത് രൂപ നിശ്ചയിച്ചിരിക്കുന്നു, സന്ദര്‍ശന ശേഷം പാസ് തിരികെ നല്‍കിയാല്‍ തത്തുല്യ മൂല്യത്തില്‍ വിത്തിനങ്ങളോ, വിളകളോ വാങ്ങാം. പച്ചക്കറി, കുരുമുളക്, കാപ്പി എന്നിവയോടൊപ്പം അലങ്കാര ചെടികളുടെ വിതരണവും നടക്കുന്നു.
















