പന്തളം: തിരുവാഭരണഘോഷയാത്രയോടനുബന്ധിച്ച് ജന്മഭൂമിയും ക്ഷേത്രോപദേശകസമിതിയും ചേര്‍ന്നൊരുക്കിയ പ്രത്യേക സപ്ലിമെന്റ് വലിയകോയിക്കല്‍ ക്ഷേത്രത്തിനു മുമ്പില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനു നല്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രകാശനം ചെയ്തു.
ഉപദേശക സമിതി പ്രസിഡന്റ് അഭിലാഷ് രാജ്, സെക്രട്ടറി ശാന്താറാം, അംഗങ്ങള്‍, ബിജെപി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, സപ്ലിമെന്റ് കോ ഓര്‍ഡിനേറ്റര്‍ രൂപേഷ് അടൂര്‍, പന്തളം ലേഖകന്‍ കെ.എ. ഗോപാലകൃഷ്ണന് നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: